ശൈത്യകാല അവധി: കുട്ടികൾക്കായി ക്യാംപ് ഒരുക്കാൻ അഡെക്
അബുദാബി∙ ശൈത്യകാല അവധിക്കാലത്ത് വിദ്യാർഥികൾക്ക് ക്രിയാത്മക പരിശീലനവുമായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്).
അബുദാബി∙ ശൈത്യകാല അവധിക്കാലത്ത് വിദ്യാർഥികൾക്ക് ക്രിയാത്മക പരിശീലനവുമായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്).
അബുദാബി∙ ശൈത്യകാല അവധിക്കാലത്ത് വിദ്യാർഥികൾക്ക് ക്രിയാത്മക പരിശീലനവുമായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്).
അബുദാബി∙ ശൈത്യകാല അവധിക്കാലത്ത് വിദ്യാർഥികൾക്ക് ക്രിയാത്മക പരിശീലനവുമായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). ഈ മാസം 16 മുതൽ ജനുവരി 5 വരെയുള്ള അവധിക്കാലം പ്രയോജനപ്പെടുത്തി കുട്ടികളുടെ കലാസാഹിത്യ, കായിക, ശാസ്ത്ര, സാങ്കേതിക കഴിവുകൾ പരിപോഷിപ്പിക്കാനാണ് ക്യാംപുകൾ ഒരുക്കുന്നത്.
വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതിയിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകും. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ക്യാംപ് ഒരുക്കുന്നത്. ലൂവ്റ് അബുദാബി പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി. ഓരോ വിഷയങ്ങളിലും വിദഗ്ധർ ക്ലാസിന് നേതൃത്വം നൽകും. കായിക രംഗത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള അംഗീകൃത പരിശീലകർ തുടങ്ങി ഒളിംപ്യൻമാർ വരെ പരിശീലനത്തിനു നേതൃത്വം നൽകും.
ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ള കുട്ടികൾക്കായി പ്രത്യേക ക്യാംപ് ഒരുക്കും. ഓരോ കുട്ടികളുടെയും അഭിരുചി ടെസ്റ്റ് നടത്തി തരം തിരിച്ചായിരിക്കും വ്യത്യസ്ത ക്യാംപുകളിലേക്ക് തിരഞ്ഞെടുക്കുക. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, നീന്തൽ തുടങ്ങി കായിക ഇനങ്ങളിലും പരിശീലനമുണ്ടാകും.
പാചകത്തിൽ താൽപര്യമുള്ള കുട്ടികൾക്ക് പാചകം, പേസ്ട്രി, ഫുഡ് ഫൊട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിലും ഗണിത ശാസ്ത്രം, രസതന്ത്രം, വിഷ്വൽ ആർട്ട് എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്കായി ആ വിഷയങ്ങളിലും പരിശീലനം നൽകും. വായന ശക്തിപ്പെടുത്തുന്നതിന് വായനോത്സവവും ഉണ്ടായിരിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠം എല്ലാ കുട്ടികൾക്കും പകർന്നു നൽകും. കൃഷി അടുത്തറിയാൻ ഫാം സന്ദർശനവും ഒരുക്കിയിട്ടുണ്ട്.
വിവിധ സർവകലാശാലകളുമായി സഹകരിച്ച് മുതിർന്ന വിദ്യാർഥികൾക്ക് എഐ, മെഷിൻ ലേണിങ്, പ്രോഗ്രാമിങ് എന്നിവയും പരിചയപ്പെടുത്തും. 42 അബുദാബി, ഖലീഫ യൂണിവേഴ്സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, യുഎഇ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, അബുദാബി യൂണിവേഴ്സിറ്റി എന്നിവ നടത്തുന്ന പരിശീലന ക്ലാസുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. റജിസ്ട്രേഷൻ ലിങ്ക്–https://apps.apple.com/ae/app/rayah/id6472202071