ഫിഫ ലോകകപ്പ് ആതിഥേയത്വം : പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി സൗദി
റിയാദ് ∙ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിന്റെ സ്മരണാർഥം സൗദി പാസ്പോർട്ട് സ്റ്റാംപ് (മുദ്ര) പുറത്തിറക്കി.

റിയാദ് ∙ 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിന്റെ സ്മരണാർഥം സൗദി പാസ്പോർട് സ്റ്റാംപ് (മുദ്ര) പുറത്തിറക്കി. സൗദിയിലേക്കു സ്വാഗതം (വെൽകം ടു സൗദി 34) എന്ന് അറബിക് ഭാഷയിലുള്ള മുദ്ര സൗദിയിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്പോർട്ടിൽ പതിപ്പിക്കും.
കായികരംഗത്ത് രാജ്യത്തിന്റെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കായിക മന്ത്രാലയം, പാസ്പോർട്ട് വിഭാഗം എന്നിവയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് മുദ്ര ഇറക്കിയത്.