സാഹസികത ഇഷ്ടമാണോ? നേരെ ഗ്ലോബൽ വില്ലേജിലെത്താം; ദുബായിൽ ആഘോഷ രാവുകൾ
Mail This Article
ദുബായ് ∙ ക്രിസ്മസിന്റെ വരവറിയിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ ആഘോഷ രാവുകൾ തുടങ്ങി. ജനുവരി 5വരെയാണ് ആഘോഷം. 21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീയാണ് പ്രധാന ആകർഷണം. അലങ്കാര വിളക്കുകളും ഗിഫ്റ്റ് ബോക്സുകളും കൊണ്ട് അലങ്കരിച്ച ട്രീക്ക് ചുറ്റും സന്ദർശകർ ഓരോ നിമിഷവും ആഘോഷമാക്കുകയാണ്. ജനുവരി 5വരെ ഗ്ലോബൽ വില്ലേജിൽ സാന്തയുമായി ഒത്തുകൂടാം. ദിവസവും 5 മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകളും ഇവിടെ സംഘടിപ്പിക്കും.
സാഹസികത ഇഷ്ടമാണോ? നേരെ ഗ്ലോബൽ വില്ലേജിലെത്താം
ദുബായ്∙ സാഹസിക വിനോദത്തിന് കൊതിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് വരാം. ഫാമിലി ഫൺ ഉപയോഗിച്ചു കുട്ടികൾക്കും മുതിർന്നവർക്കും സാഹസികത ഒരുപോലെ ആസ്വദിക്കാം.79 ദിർഹത്തിന്റെ നിയോൺ അഡ്വഞ്ചർ പാസ് എടുക്കുന്നവർക്ക് ദിവസം മുഴുവൻ നിയോൺ ഗാലക്സി എക്സ് ചാലഞ്ച് സോണിൽ ചെലവഴിക്കാം. ഫാമിലി ഫൺ പാസിൽ 4 പേർക്കാണ് പ്രവേശനം. 399 ദിർഹമാണ് ചെലവ്. കാർണവൽ റൈഡുകളിൽ ഗെയിമുകളിൽ ഉപയോഗിക്കാൻ 400 പോയിന്റ്സും ഇതിൽ ലഭിക്കും.