തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
വയോധികരുള്ള സ്വദേശി, പ്രവാസി കുടുംബങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ഓർമ്മപ്പെടുത്തി. രാജ്യത്തെ തൊണ്ണൂറിലധികം വരുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുത്തിവയ്പുള്ളത്.

ദോഹ∙ രാജ്യത്ത് തണുപ്പ് പിടിമുറുക്കും മുൻപേ കുടുംബത്തിലെ പ്രായം ചെന്നവർക്ക് പകർച്ചപ്പനി (ഫ്ളൂ) പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമ്മപ്പെടുത്തൽ. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും.
വയോധികരിൽ പകർച്ചപ്പനി പിടിപെട്ടാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടറും ദീർഘകാല പരിചരണ–പുനരധിവാസ–വാർധക്യ പരിചരണ കേന്ദ്രം ഡപ്യൂട്ടി ചീഫുമായ ഡോ.ഹനാദി ഖാമിസ് അൽ ഹമദ് മുന്നറിയിപ്പ് നൽകി. വയോധികരുള്ള സ്വദേശി, പ്രവാസി കുടുംബങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ഓർമ്മപ്പെടുത്തി. രാജ്യത്തെ തൊണ്ണൂറിലധികം വരുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുത്തിവയ്പുള്ളത്.
വാക്സീൻ സംരക്ഷണം എങ്ങനെ?
പ്രായം ചെന്നവർക്ക് പകർച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ വാക്സീൻ എടുക്കുന്നതിലൂടെ മികച്ച സംരക്ഷണമാണ് ലഭിക്കുന്നത്. വാക്സീൻ എടുക്കുന്നവരിൽ പനി പിടിപെട്ടാൽ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല ലക്ഷണങ്ങൾ മിതമായിരിക്കുകയും പനി പെട്ടെന്നു തന്നെ ശമിക്കുകയും ചെയ്യും. വയോധികർക്ക് വാക്സീൻ എടുക്കുന്നതിലൂടെ ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും പരിചാരകർക്കും കൂടിയാണ് സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഡോ.ഹനാദി വിശദമാക്കി.
സൗജന്യ വാക്സീൻ എവിടെ നിന്നെടുക്കാം?
∙പ്രാഥമിക പരിചരണ കോർപറേഷന് കീഴിലുള്ള എല്ലാ ഹെൽത്ത് സെന്ററുകളിലും കുത്തിവയ്പ് സൗജന്യമാണ്. 107 എന്ന നമ്പറിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ തേടാം. തിരക്കിൽ ക്യൂ ഒഴിവാക്കാൻ മുൻകൂട്ടി അപ്പോയ്ൻമെന്റും എടുക്കാം.
∙ രാജ്യത്തുടനീളമായുള്ള അൻപതിലധികം സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലും കുത്തിവയ്പ് എടുക്കാം.
∙ എച്ച്എംസിയുടെ ഔട്ട്പേഷ്യൻറ് വിഭാഗത്തിലും കുത്തിവയ്പ് ലഭിക്കും. അപ്പോയ്ൻമെന്റ് എടുക്കണമെന്ന് മാത്രം.