പുത്തൻചിറ ഫാമിലി ഫെസ്റ്റ് ഡിസംബർ 22ന്
Mail This Article
×
ദുബായ് ∙ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ ഉൾപ്പെടുന്ന പുത്തൻചിറ നിവാസികളുടെ കുടുംബ കൂട്ടായ്മ ഡിസംബർ 22ന്. സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം സാമൂഹ്യസാംസ്കാരിക വ്യവസായ പ്രമുഖനുമായ അബ്ദുൽഗഫൂർ ഫൈൻ ട്ടൂൾസും മണ്ണംതറ ഗ്രൂപ്പ് ഉടമ ഷിഹാബ് മണ്ണന്തറയും ചേർന്ന് നിർവഹിച്ചു. യുഎഇ യിലെ പുത്തൻചിറ നിവാസികളായ മുഴുവൻ പ്രവാസികളെയും അംഗങ്ങളെയും പങ്കെടുപ്പിച്ചു നടത്തുന്ന സംഗമത്തിൽ വിവിധ തരം കലാ പരിപാടികളും സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് അസ്‌കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷാജു പഴയാറ്റിൽ സ്വാഗതവും കോഡിനേറ്റർ സിജോ അരിക്കാടൻ പരിപാടി വിശദീകരണവും അനിൽ അരംഗത്തു നന്ദിയും പറഞ്ഞു.
English Summary:
Puthanchira Family Fest will be held on December 22nd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.