ADVERTISEMENT

റിയാദ് ∙ റിയാദ് മെട്രോയിൽ ഒരാഴ്ചയ്ക്കിടെ യാത്ര ചെയ്തത് 20 ലക്ഷം പേർ. 4 റിയാലാണ് ടിക്കറ്റ് നിരക്ക്. 6 ഘട്ടങ്ങളിലായുള്ള റിയാദ് മെട്രോ പൂർണമായി സേവനമാരംഭിച്ചാൽ റിയാദിലെ ഗതാഗത കുരുക്കും കാർബൺ മലിനീകരണവും ഗണ്യമായി കുറയും.

ബത്ത, ഒലയ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് ഖാലിദ് വിമാനത്താവളത്തിലേക്കുള്ള യെല്ലോ ലൈൻ, അബ്ദുൽറഹ്മാൻ ബിൻ ഔഫ്, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പർപ്പിൾ ലൈൻ എന്നീ 3 ലൈനുകളിലാണ് സേവനം ആരംഭിച്ചത്. 15ന് ആരംഭിക്കുന്ന  രണ്ടാംഘട്ടത്തിൽ റെഡ്, ഗ്രീൻ ലൈനുകളിലും ജനുവരി 5ന് ആരംഭിക്കുന്ന മൂന്നാംഘട്ടത്തിൽ ഓറഞ്ച് ലൈനിലും സർവീസ് തുടങ്ങും.

English Summary:

Riyadh Metro: 2 Million Riders in a Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com