ADVERTISEMENT

റിയാദ് ∙ ഞായറാഴ്ച മുതൽ സൗദിയിൽ  വ്യാപകമായി തണുപ്പിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ  -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്ര വ്യക്താവ് സൂചന നൽകി.

തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത ശൈത്യാവസ്ഥ സംജാതമാകുന്ന കാറ്റ് അനുഭവപ്പെടുമെന്ന് എൻസിഎം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഈ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയത്താനും സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു. 

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കാൻ സാധ്യത. താപനില 2 ഡിഗ്രി വരെ താഴാം.

കൂടാതെ ശൈത്യ ബാധിത പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യത. മക്ക,  മദീന സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലാവും കാറ്റ്. കേന്ദ്രത്തിൽ നിന്നുള്ള  മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികാരികൾ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എൻസിഎം. 

English Summary:

Saudi Arabia Expects Freezing Temperatures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com