ADVERTISEMENT

ദുബായ് ∙ അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന സൂഖ് അൽ ഫ്രീജിൽ സ്വദേശി ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാം.

സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപങ്ങൾ തേടുന്നവർക്കും  വ്യാപാര മേളയിൽ അവസരമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് മേള ഒരുക്കുന്നത്.

Image Credit: X/DMunicipality
Image Credit: X/DMunicipality

വിപണിയുടെ മത്സര ക്ഷമത ഉറപ്പു വരുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങൾ മേളയിൽ എത്തിക്കുന്നത്. മേളയുടെ ആദ്യ ഘട്ടം 29ന് സമാപിക്കും. തുടർന്ന് ബർഷ 3 പോണ്ട് പാർക്കിൽ ജനുവരി 3 മുതൽ 19 വരെ സൂഖ് അൽ ഫ്രീജിന്റെ രണ്ടാം ഘട്ടം നടക്കും. 

കച്ചവടത്തിനൊപ്പം ഭക്ഷ്യമേള, വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചു തുടങ്ങിയ സ്ഥാപനങ്ങളുടെ 30 സ്റ്റാളുകൾ ഇത്തവണയുണ്ട്. ഫൂഡ് ആൻഡ് ബവ്റിജസിൽ 10 സ്ഥാപനങ്ങളും പങ്കെടുക്കുന്നു. വൈകുന്നേരം 4.30 മുതൽ 10 വരെയാണ് പ്രവർത്തന സമയം.

English Summary:

Third season of Souq Al Freej launches at Al Warqa Park 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com