സൗദിയിലെ അൽഹസയിൽ കാറപകടം, ഏഴംഗ കുടുംബം മരിച്ചു
Mail This Article
×
ദമാം ∙ ബന്ധുക്കളെ കാണാൻ ജിസാനിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു പേർ മരിച്ചു. ജിസാന്‍ നിവാസികളായ സൗദി പൗരനും ഭാര്യയും അഞ്ചു മക്കളുമാണ് അല്‍ഹസയിലെ ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സൗദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അവാക് ഹദാദി, ഭാര്യ ഐശ് ബിന്‍ത് അഹ്മദ് ബിന്‍ അലി ഹദാഹി, ഇവരുടെ മക്കളായ മുഹമ്മദ്, ഹുസാം, ജൂരി, ജൈദാ, ജിയാന്‍ എന്നിവരാണ് മരണപ്പെട്ടത്.
ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് അലിയുടെ സഹോദരന്‍ യഹ്‌യ ഹദാദി പറഞ്ഞു. കാര്‍ നിശ്ശേഷം തകര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ഉറൈറ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.
English Summary:
Tragic Accident Claims Seven Family Members in Al Ahsa, Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.