ഇന്ത്യൻ ടാലന്‍റ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഇന്ന്
കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ ടാലന്‍റ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം 5.30ന് സെഗയ്യയിലെ കെസിഎ - വികെഎൽ ഓഡിറ്റോറിയത്തിൽ നടക്കും.

മനാമ∙ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യൻ ടാലന്‍റ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം 5.30ന് സെഗയ്യയിലെ കെസിഎ - വികെഎൽ ഓഡിറ്റോറിയത്തിൽ നടക്കും. 1200ലധികം കുട്ടികൾ മത്സരിച്ചു. നടി മീനാക്ഷി രവീന്ദ്ര കുറുപ്പ് മുഖ്യാതിഥിയായി പങ്കെടുക്കും.
അഞ്ച് പ്രായവിഭാഗങ്ങളായി തിരിച്ച് 180ലധികം ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 100 ടീമുകൾ മത്സരിച്ചതായി ഇന്ത്യൻ ടാലന്‍റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു.
800ലധികം ട്രോഫികൾ വിജയികൾക്ക് വിതരണം ചെയ്യും. ഫിനാലെയിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഇന്ത്യൻ വംശജരായ കുട്ടികൾക്കായി ബഹ്റൈനിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ സംഘടിപ്പിച്ചിട്ടുള്ള ടാലന്‍റ് മത്സരമാണ് കെസിഎ ഇന്ത്യൻ ടാലന്‍റ് സ്കാൻ എന്ന് കെസിഎ പ്രസിഡന്‍റ് ജെയിംസ് ജോൺ അഭിപ്രായപ്പെട്ടു. എല്ലാവരെയും കുടുംബസമേതം ഫിനാലെയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.