അപകടം അവധി ദിനത്തിൽ ഒന്നിച്ച് ആഹാരം കഴിച്ച് മടങ്ങും വഴി ; നോവായി 9 പേർ, വേദനയോടെ ഷാർജയിലെ പ്രവാസ ലോകം
ഷാർജ ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു.
ഷാർജ ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു.
ഷാർജ ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു.
ഖോർഫക്കാൻ ∙ ഷാർജ ഖോർഫക്കാനിൽ ഇന്ത്യക്കാരടക്കം 9 കെട്ടിടനിർമാണ തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടം ബസിന്‍റെ ബ്രേക്ക് തകർന്നതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസിൽ ഏഷ്യൻ, അറബ് വംശജരായ ആകെ 83 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഖോർ ഫക്കാന്‍റെ കവാടത്തിൽ വാദി വിഷി റൗണ്ട് എബൗട്ടിൽ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞതായി ഇന്നലെ വൈകിട്ട് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചുവെന്ന് കിഴക്കൻ മേഖലാ പൊലീസ് വിഭാഗം ഡയറക്ടർ ബ്രി. ഡോ അലി അൽ കായ് അൽ ഹമൂദി പറഞ്ഞു. പൊലീസ്, സിവിൽ ഡിഫൻസ്, ദേശീയ ആംബുലൻസ് ടീമുകൾ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും മരണങ്ങളും പരുക്കുകളും സ്ഥിരീകരിക്കുകയും ചെയ്തു.
ബസിന്‍റെ ബ്രേക്ക് തകരാറാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുമൂലം ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും ഖോർഫക്കൻ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്‍റെ വലത് എക്സിറ്റിൽ ബസ് മറിയുകയുമായിരുന്നു. ബസിലുണ്ടായിരുന്നവർ അജ്മാൻ ആസ്ഥാനമാക്കിയുള്ള കമ്പനിയിലെ തൊഴിലാളികളായിരുന്നു.
അവധി ദിനമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയായിരുന്നു ഇവരെല്ലാം അജ്മാനിലേക്ക് പോയത്. രാത്രി 8ന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചവരെയും പരുക്കേറ്റവരെയുംക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ഷാർജ പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തണം. അശ്രദ്ധയോടെ വാഹനം ഓടിക്കരുത്. തുരങ്കങ്ങൾ, വളവുകൾ, കവലകൾ എന്നിവിടങ്ങളിലെ വേഗപരിധികൾ പാലിക്കുകയുംവേണം.