ദോഹ ∙ 2025-ലെ പൊതുബജറ്റിൽ വിദ്യാഭ്യസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഉയർന്ന പരിഗണ നൽകിയതെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി.

ദോഹ ∙ 2025-ലെ പൊതുബജറ്റിൽ വിദ്യാഭ്യസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഉയർന്ന പരിഗണ നൽകിയതെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 2025-ലെ പൊതുബജറ്റിൽ വിദ്യാഭ്യസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഉയർന്ന പരിഗണ നൽകിയതെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 2025-ലെ പൊതുബജറ്റിൽ വിദ്യാഭ്യസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഉയർന്ന പരിഗണന നൽകിയതെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി. 2025-ലെ ബജറ്റിലെ പ്രധാന മേഖലാ വിഹിതവും അതത് മേഖലകളിൽ ആരംഭിക്കുന്ന പ്രധാന പദ്ധതികളും വിശദീകരിച്ചുകൊണ്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

2025നും 2029നുമിടയിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 4.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രതീക്ഷിക്കുന്ന മൊത്തം വരുമാനം 197 ബില്യൻ റിയാലാണ്. എന്നാൽ ബജറ്റ് ചെലവുകൾ 210.2 ബില്യൻ റിയാലാണ്. വിദ്യാഭ്യാസ മേഖലയിൽ 19.4 ബില്യൻ റിയാൽ, ആരോഗ്യം 22 ബില്യൻ, മുനിസിപ്പാലിറ്റി, പരിസ്ഥിതി21.9 ബില്യൻ റിയാൽ എന്നിങ്ങനെയാണ് നീക്കിയിരിപ്പ്.

ADVERTISEMENT

വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ടത് 11 സ്‌കൂളുകൾ സ്ഥാപിക്കലാണ്, അതിൽ നാല് സ്‌കൂളുകൾ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതായിരിക്കും. നിലവിലുള്ള ഏഴ് സ്‌കൂളുകളുടെ നവീകരണത്തിന് പുറമെ കോളജ് ഓഫ് ഡെന്റിസ്ട്രി, കോളജ് ഓഫ് നഴ്‌സിങ് എന്നിവയ്‌ക്കായി പുതിയ കെട്ടിടത്തിന്റെ നിർമാണവും ഈ വർഷത്തെ ബജറ്റിൽ ഉൾകൊള്ളിച്ചതായി മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ ഹമദ് മെഡിക്കൽ കോർപറേഷനും പ്രാഥമികാരോഗ്യ കോർപറേഷനും പുതിയ ആശുപത്രികളുടെ നിർമാണം പൂർത്തിയാക്കുകയും നിലവിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. മുനിസിപ്പൽ പരിസ്ഥിതി മേഖലയിൽ അൽ ഷഹാനിയയിലെ അൽ മഹാ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വികസനം, വന്യജീവി സംരക്ഷണം, സെൻട്രൽ വെറ്ററിനറി ലബോറട്ടറികളുടെ വികസനം ജല ഗവേഷണ കേന്ദ്രത്തിന്റെ വിപുലീകരണം തുടങ്ങിയ നിരവധി പദ്ധതികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Image Credit: Qatar News Agency.
ADVERTISEMENT

വാണിജ്യ കാര്യങ്ങൾക്കായി 3.9 ബില്യൻ, സ്‌പോർട്‌സ് (6.6 ബില്യൻ), ഗവേഷണവും വികസനവും (1.1 ബില്യൻ), സാമൂഹിക സേവനങ്ങൾ (2.7 ബില്യൻ), ടെലികമ്മ്യൂണിക്കേഷൻ (3ബില്യൺ), ഗതാഗതം (3.9ബില്യൺ), ടൂറിസം 3.6ബില്യൺ റിയൽ എന്നിങ്ങനെ വകയിരുത്തിയതായി ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊത്തം വരുമാനത്തിൽ 154 ബില്യൻ എണ്ണ, വാതക വരുമാനവും 43 ബില്യൻ എണ്ണ ഇതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്.

2025 ലെ പ്രതീക്ഷിക്കുന്ന കമ്മി 13.2 ബില്യൻ റിയാലാണ്. എണ്ണവില ബാരലിന് ശരാശരി 60 ഡോളർ എന്ന നിലയിലാണ് കണക്കാക്കിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിപണിയിൽ എണ്ണ വില ഇതിലും കൂടുതലാണെന്നും അതിലൂടെ ബജറ്റ് കമ്മി മറികടക്കാനും വിവിധ മേഖലകളിൽ കൂടുതൽ ചെലവഴിക്കാനും സാധിക്കുമെന്നും ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി വ്യക്തമാക്കി. 2025 ലെ ബജറ്റിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതായും മന്ത്രി പറഞ്ഞു.

English Summary:

Qatar’s Budget for 2025 Prioritises Spending on Vital Sectors