ഖോർഫക്കാനിൽ ഇന്ത്യക്കാരായ കെട്ടിടനിർമാണ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 9 മരണം, നിരവധി പേർക്ക് പരുക്ക്
ഖോർഫക്കാനിൽ ഇന്ത്യക്കാരായ കെട്ടിടനിർമാണ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. നഗരത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള റൗണ്ട് എബൗട്ടിലാണ് സംഭവം.

ഖോർഫക്കാൻ ∙ ഖോർഫക്കാനിൽ ഇന്ത്യക്കാരായ കെട്ടിടനിർമാണ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. നഗരത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള റൗണ്ട് എബൗട്ടിലാണ് സംഭവം. ബസിലുണ്ടായിരുന്നവരെല്ലാം അജ്മാൻ ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയിലെ തൊഴിലാളികളായിരുന്നു. ഇവരിൽ ഭൂരിഭാഗവും രാജസ്ഥാൻ സ്വദേശികളാണ്.
അവധി ദിനമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയായിരുന്നു ഇവരെല്ലാം അജ്മാനിലേയ്ക്ക് പോയത്. രാത്രി 8 ന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ തൊഴിലാളികളെ ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് ബസ് അപകടവുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ ചെയ്യുന്നതായും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു.