തോക്കേന്തി കാറില്‍ സഞ്ചരിച്ച യുവാവ് അറസ്റ്റില്‍; പിടികൂടിയപ്പോൾ ‘ട്വിസ്റ്റ്’
തോക്കേന്തി കാറില്‍ സഞ്ചരിച്ച യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.
തോക്കേന്തി കാറില്‍ സഞ്ചരിച്ച യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.
തോക്കേന്തി കാറില്‍ സഞ്ചരിച്ച യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.
റിയാദ് ∙ തോക്കേന്തി കാറില്‍ സഞ്ചരിച്ച യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ വിന്‍ഡോ വഴി തോക്ക് പ്രദര്‍ശിപ്പിച്ച് യുവാവ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് റിയാദ് പൊലീസ് കുറ്റാന്വേഷണ വകുപ്പ് അന്വേഷണം നടത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
യുവാവിന്റെ പക്കലുണ്ടായിരുന്നത് യഥാര്‍ഥ തോക്കല്ലെന്നും ശില്പമായിരുന്നെന്നും വ്യക്തമായി. മേനിനടിക്കാനും ശ്രദ്ധയാകര്‍ഷിക്കാനും വേണ്ടിയാണ് യുവാവ് തോക്ക് ശില്പം പ്രദര്‍ശിപ്പിച്ച് കാറില്‍ സഞ്ചരിച്ചത്.