ദോഹ തുറമുഖത്ത് നങ്കൂരമിട്ട് അമേരിഗോ വെസ്പൂച്ചി; വിഖ്യാത ഇറ്റാലിയൻ കപ്പൽ സന്ദർശിക്കാം സൗജന്യമായി
ഖത്തറിന് ഈ വാരാന്ത്യം നാലു ദിവസത്തെ അവധിയുണ്ട്. ഒരു ദിനം കപ്പൽ സന്ദർശനം ആയാലോ? അതും സൗജന്യമായി തന്നെ. വെറുമൊരു കപ്പൽ അല്ല. ചരിത്രമേറെയുള്ള വിഖ്യാത ഇറ്റാലിയൻ കപ്പൽ ആയ അമേരിഗോ വെസ്പൂച്ചിയുടെ അകത്തെ മനോഹരമായ കാഴ്ചകൾ കാണാം.

ദോഹ ∙ ഖത്തറിന് ഈ വാരാന്ത്യം നാലു ദിവസത്തെ അവധിയുണ്ട്. ഒരു ദിനം കപ്പൽ സന്ദർശനം ആയാലോ? അതും സൗജന്യമായി തന്നെ. വെറുമൊരു കപ്പൽ അല്ല. ചരിത്രമേറെയുള്ള വിഖ്യാത ഇറ്റാലിയൻ കപ്പൽ ആയ അമേരിഗോ വെസ്പൂച്ചിയുടെ അകത്തെ മനോഹരമായ കാഴ്ചകൾ കാണാം. മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം.
കപ്പലിന്റെ 93 വർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഖത്തറിലേയ്ക്കുള്ള വരവ്. ഈ മാസം 15നാണ് കപ്പൽ ലോക പര്യടനം തുടങ്ങിയത്. ദോഹ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിനും ജീവനക്കാർക്കും പാരമ്പര്യ തനിമയിലുള്ള സ്വീകരണമാണ് തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തറും ടൂറിസം അധികൃതരും ചേർന്ന് നൽകിയത്.
ഒന്നല്ല, രണ്ടു കപ്പലുകൾ സൗജന്യമായി തന്നെ കാണാം. അമേരിഗോ വെസ്പൂച്ചിയുടെ അരികിലായി ഇറ്റലിയുടെ വില്ലാജിയോ ഇറ്റാലിയയുമുണ്ട്. ദോഹ തുറമുഖത്ത് ഈ മാസം 22 വരെ കപ്പലുകൾ ഉണ്ടാകും. അതുവരെ പൊതുജനങ്ങൾക്ക് സൗജന്യമായി കപ്പലുകളിലെ അകത്തെ കാഴ്ചകൾ കാണാം.
∙ കപ്പൽ സന്ദർശനം എങ്ങനെ?
അമേരിഗോ വെസ്പൂച്ചി ദേശീയ ദിനമായ ഡിസംബർ 18 മുതൽ 21 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 7 മണിവരെയുമാണ് പ്രവേശനം അനുവദിക്കുന്നത്. ഡിസംബർ 20ന് മാത്രം വൈകിട്ട് 5 മണി വരെയേ പ്രവേശനം അനുവദിക്കുകയുള്ളു.
വില്ലാജിയോ ഇറ്റാലിയ സന്ദർശിക്കാൻ 18 മുതൽ 22 വരെ രാവിലെ 10 മുതൽ രാത്രി 11 മണി വരെ അനുവദിക്കും. 22ന് രാത്രി തിരികെ മടങ്ങേണ്ടതിനാൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവേശനമുള്ളു.
രണ്ടു കപ്പലുകളിലും സൗജന്യ സന്ദർശനത്തിനായി നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. https://tourvespucci.it/en/doha-17-22-december-2024/ എന്ന വെബ്സൈറ്റ് മുഖേന വേണം ബുക്കിങ് നടത്താൻ.