കേസന്വേഷണത്തിനിടെ പൊലീസ് യുവതിയെ ആക്രമിച്ചെന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത്
കേസ് അന്വേഷണത്തിനിടെ പൊലീസ് യുവതിയെ ആക്രമിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌സിറ്റി ∙ കേസ് അന്വേഷണത്തിനിടെ പൊലീസ് യുവതിയെ ആക്രമിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കിയും വ്യക്തികളുടെ അന്തസിന് കോട്ടം തട്ടാതെയും ചട്ടങ്ങളും നടപടിക്രമങ്ങളും പൂര്‍ണമായും പാലിച്ചുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊതുജനമധ്യത്തില്‍ ഇത്തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും വാര്‍ത്തകള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂയെന്നു മന്ത്രാലയം നിർദേശിച്ചു.