കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനി, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍.

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനി, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനി, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനി, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍. ഔദ്ദ്യോഹിക സന്ദര്‍ശനാര്‍ത്ഥമെത്തുന്ന മോദി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ ഉള്‍പ്പെടെയുള്ള കുവൈത്ത് ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തും.

ശനിയാഴ്ച എത്തുന്ന പ്രധാനമന്ത്രി അന്ന് തന്നെ സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്ദ്യോഹികമായി ഇത് വരെ അറിയിച്ചിട്ടില്ല. എന്നാല്‍, കുവൈത്തിലെ എംബസിയുടെ നേത്യത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. പൊതുസമ്മേളനത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് കഴിഞ്ഞ ദിവസം ഗൂഗിള്‍ ഫോം നല്‍കിയിരുന്നു. കമ്മ്യൂണിറ്റി ഇവന്റെ് റജിസ്‌ട്രേഷന്‍ ഫോമില്‍ പേര്, സിവില്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍ സഹിതം മേടിച്ചിട്ടുണ്ട്. അത്‌പോലെ തന്നെ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെട്ട് അവരുടെ അംഗങ്ങളുടെ ലിസ്റ്റും പൊതുപരിപാടിയിലേക്ക് കളക്ട് ചെയ്യുന്നുണ്ട്.

ADVERTISEMENT

5000, പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാള്‍. സിക്ത് റിംഗ് റോഡിന്റെ തുടക്കത്തിലാണ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാള്‍ സ്ഥിതിചെയ്യുന്നത്. ഒരു ലേബര്‍ ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നറിയുന്നു.

1981 പ്രധാനമന്ത്രി ഇന്തിര ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചതിന് ശേഷം എത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച്, മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായുള്ള കൂടിക്കാഴ്ചയും മോദി നടത്തിയിരുന്നു.

English Summary:

Prime Minister Narendra Modi will arrive in Kuwait on Saturday