യുഎസിൽ ആറാമത്തെ ഷോറൂം തുറന്ന് മലബാർ ഗോൾഡ്
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുഎസിലെ ജോർജിയ അറ്റ്ലാന്റയിൽ ആരംഭിച്ചു.
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുഎസിലെ ജോർജിയ അറ്റ്ലാന്റയിൽ ആരംഭിച്ചു.
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുഎസിലെ ജോർജിയ അറ്റ്ലാന്റയിൽ ആരംഭിച്ചു.
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുഎസിലെ ജോർജിയ അറ്റ്ലാന്റയിൽ ആരംഭിച്ചു. യുഎസിലെ ആറാമത്തെ ഷോറൂമാണിത്. അറ്റ്ലാന്റയിലെ ഇന്ത്യൻകോൺസൽ ജനറൽ എൽ. രമേഷ് ബാബു ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് നോർത്ത് അമേരിക്ക റീജനൽ ഹെഡ് ജോസഫ് ഈപ്പൻ, ബ്രാഞ്ച് ഹെഡ് ആർ. ജസാർ എന്നിവർ പങ്കെടുത്തു. രാജ്യാന്തര വളർച്ചയിൽ അമേരിക്കയിലെ ഷോറൂമുകൾ നിർണായകമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
5400 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം. 20 രാജ്യങ്ങളിൽനിന്നുള്ള 30,000 ആഭരണ ഡിസൈനുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. സ്വർണ്ണം, വജ്രം, അമൂല്ല്യരത്‌നാഭരണങ്ങൾ എന്നിവയിൽ അതിമനോഹരമായ ബ്രൈഡൽ ആഭരണങ്ങൾ മുതൽ ഡെയ്‌ലിവെയർവരെ ഉൾപ്പെടും. സാൻഫ്രാൻസിസ്‌കോ, സിയാറ്റിൽ, ഓസ്റ്റിൻ, റ്റാംപ, വെർജീനിയ, ഡിട്രോയ്റ്റ്, ഹൂസ്റ്റൺ, ഷാർലറ്റ്, ഫീനിക്സ്, ന്യുയോർക്, സാന്തിയാഗോ തുടങ്ങിയ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്നു എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. കാനഡയിൽ ബ്രിട്ടിഷ് കൊളംബിയയിലും ആൽബർട്ടയിലും പുതിയ ശാഖകൾ വരും.