തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും ;സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി അൽബഹ
അൽ ബഹയിലെ സരവത് പർവതനിരകളുടെ ഭംഗി വർധിപ്പിച്ച് കനത്ത മൂടൽമഞ്ഞ്. കനത്ത തണുപ്പും മൂടൽമഞ്ഞും ഇങ്ങോട്ടേയ്ക്ക് സന്ദർശകരെ ആകർഷിക്കുകയാണ്.

അൽ ബഹ ∙ അൽ ബഹയിലെ സരവത് പർവതനിരകളുടെ ഭംഗി വർധിപ്പിച്ച് കനത്ത മൂടൽമഞ്ഞ്. കനത്ത തണുപ്പും മൂടൽമഞ്ഞും ഇങ്ങോട്ടേയ്ക്ക് സന്ദർശകരെ ആകർഷിക്കുകയാണ്.
കെട്ടിടങ്ങളിലും റോഡുകളിലും പതിവ് കാഴ്ചയായി മൂടൽമഞ്ഞ് മാറുകയാണ്. സസ്യജാലങ്ങളുടെ സൗരഭ്യം വായുവിൽ നിറയ്ക്കുകയും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് മൂടൽമഞ്ഞ്. തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും പ്രദേശവാസികളെയും സന്ദർശകരെയും വാരാന്ത്യത്തിൽ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുകയാണ്. നേരിയ മഴയ്‌ക്കൊപ്പം മൂടൽമഞ്ഞ് പർവതശിഖരങ്ങളുടെ ഭംഗി കൂട്ടുന്നു.
സൗദിയിൽ വ്യാപകമായി തണുപ്പിന് കാഠിന്യമേറുകയാണ്. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്ര വ്യക്താവ് സൂചന നൽകി. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ തണുപ്പും കാറ്റും കനക്കും.