മുംബൈ ∙ ദുബായിൽ ജോലി തരപ്പെടുത്തി തരാമെന്ന പേരിൽ വ്യാജ ഏജന്റ് പാക്കിസ്ഥാനിലേക്ക് കടത്തിയ ഹാമിദാ ബാനു (73) 22 വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി.

മുംബൈ ∙ ദുബായിൽ ജോലി തരപ്പെടുത്തി തരാമെന്ന പേരിൽ വ്യാജ ഏജന്റ് പാക്കിസ്ഥാനിലേക്ക് കടത്തിയ ഹാമിദാ ബാനു (73) 22 വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ജോലി തട്ടിപ്പിന് ഇരയായി 22 വർഷത്തോളം പാക്കിസ്ഥാനിൽ കുടുങ്ങിയ മുംബൈ കുർള സ്വദേശിനിയായ ഹാമിദ ബാനു (73) ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. മനുഷ്യാവകാശ പ്രവർത്തകരുടെ സജീവ ഇടപെടലിന്റെ ഫലമായാണ് ബാനുവിന് സ്വദേശമായ കുർളയിലേക്കു തിരിച്ചെത്താനായത്. വാഗാ അതിർത്തിയിൽ ബന്ധുക്കളെത്തി ഹാമിദാ ബാനുവിനെ സ്വീകരിച്ചു.

ദുബായിൽ ജോലി തരപ്പെടുത്തി തരാമെന്ന പേരിൽ വ്യാജ ഏജന്റ്  ആണ് ബാനുവിനെ പാക്കിസ്ഥാനിലേക്ക് കടത്തിയത്.   വിക്രോളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏജന്റാണ് 2002ൽ ബാനുവിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന് ബാനുവിനെയും മറ്റു 4 സ്ത്രീകളെയും പാക്കിസ്ഥാനിലുള്ള മറ്റൊരു ഏജന്റിന് കൈമാറുകയായിരുന്നു. രേഖകളെല്ലാം പാക്കിസ്ഥാനി ഏജന്റിന്റെ പക്കലായതിനാൽ പൗരത്വം തെളിയിക്കാനുമായില്ല. ബാനുവിന്റെ ഭർത്താവ് 2002ൽ മരിച്ചു.

ADVERTISEMENT

വിദേശത്ത് ജോലി തേടുന്നവർ വിശ്വസ്തരായ വ്യക്തികളെയും ഏജൻസികളെയും മാത്രമേ ആശ്രയിക്കാവൂ. വ്യാജ ഏജന്റുമാരുടെ കെണിയിൽപെട്ട് ഇന്ത്യയിൽ നിന്നും ബംഗ്ലദേശിൽ നിന്നുമെല്ലാം പാക്കിസ്ഥാനിൽ വന്നു കുടുങ്ങിയ ഒട്ടേറെ സ്ത്രീകളെ പരിചയമുണ്ട്’– കുർളയിലെ ഒറ്റമുറി വീട്ടിൽ മക്കൾക്കും ചെറുമക്കൾക്കും ഒപ്പമിരുന്ന ബാനു പറഞ്ഞു.

English Summary:

Indian Woman Missing for 22 Years Reunites with Family