സൗദിയിൽ താപനിലയിൽ ഗണ്യമായ കുറവ്; തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ് ∙ സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെടും. കുറഞ്ഞ താപനില 0 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഈ പ്രദേശങ്ങളിലെ താമസക്കാർ കാലാവസ്ഥാ നിർദ്ദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.