സൗദിയിലെ അൽ ജൗഫിലെ ഒലിവ് കൃഷി തോട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം വികസനത്തിന്റെ ആണിക്കല്ലായി മാറുന്നു. 23 ദശലക്ഷം ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്.

സൗദിയിലെ അൽ ജൗഫിലെ ഒലിവ് കൃഷി തോട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം വികസനത്തിന്റെ ആണിക്കല്ലായി മാറുന്നു. 23 ദശലക്ഷം ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിയിലെ അൽ ജൗഫിലെ ഒലിവ് കൃഷി തോട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം വികസനത്തിന്റെ ആണിക്കല്ലായി മാറുന്നു. 23 ദശലക്ഷം ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ ജൗഫ് ∙സൗദിയിലെ അൽ ജൗഫിലെ ഒലിവ് കൃഷി തോട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം വികസനത്തിന്റെ ആണിക്കല്ലായി മാറുന്നു. 23 ദശലക്ഷം ഒലിവ് മരങ്ങളാണ് ഇവിടെയുള്ളത്.  

കാർഷിക ഉൽപ്പാദനക്ഷമതയും  ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ ഒലിവ് തോട്ടം ഗണ്യമായ  സംഭാവന നൽകുന്നുണ്ട്. രാജ്യത്തിന്റെ ഒലിവ് മരങ്ങളുടെ 88 ശതമാനവും അൽ ജൗഫിലാണ്.  പ്രദേശത്തെ സമൃദ്ധമായ ജലസ്രോതസ്സുകൾ, ഫലഭൂയിഷ്ഠമായ മണ്ണ്, മിതമായ കാലാവസ്ഥ എന്നിവ ഒലിവ് കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. പ്രതിവർഷം അൽ ജൗഫിന്റെ 16,000 ഫാമുകൾ 18,000 ടൺ ഒലിവ് ഓയിലും 150,000 ടൺ ടേബിൾ ഒലിവും ഉത്പാദിപ്പിക്കുന്നു.

ചിത്രം: എസ്‌പിഎ
ADVERTISEMENT

17 തവണ അൽ ജൗഫ് ഇന്റർനാഷനൽ ഒലിവ് ഫെസ്റ്റിവലും  സംഘടിപ്പിച്ചിട്ടുണ്ട്. ഒലിവ് കൃഷി ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നത് പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വിനോദസഞ്ചാരത്തിലും മികച്ച സ്വാധീനം പ്രകടമാക്കുന്നുണ്ട്. ഉൽപ്പാദകർക്ക് വിപണികളുമായി ബന്ധപ്പെടാനും അവരുടെ വ്യാപ്തി വിപുലീകരിക്കാനും വിലപ്പെട്ട അവസരങ്ങളാണ് നൽകുന്നത്. 

ചിത്രം: എസ്‌പിഎ

അൽ ജൗഫിലെ ഒലിവ് വിളവെടുപ്പ് സാധാരണയായി ഒക്ടോബർ ആദ്യം ആരംഭിക്കും. നൂതനമായ വിളവെടുപ്പ് ഉപകരണങ്ങളും എണ്ണ വേർതിരിച്ചെടുക്കുന്നതിനുള്ള ഇലക്ട്രോണിക് കൺട്രോൾ പാനലുകളും ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന ഏകദേശം 30 ഒലിവ് പ്രസ്സുകൾ ഈ മേഖലയിൽ ഉണ്ട്.

ചിത്രം: എസ്‌പിഎ
ADVERTISEMENT

ഒലിവ്  മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ ഒലിവ് മരങ്ങളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി നാഷനൽ സെന്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാന്റ് പെസ്റ്റ്സ് ആൻഡ് അനിമൽ ഡിസീസസ് (വാഖ)യുമായി സഹകരിച്ച് കിങ് സൗദ് സർവകലാശാല ഒരു ഗവേഷണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  

അൽ ജൗഫ് മുനിസിപ്പാലിറ്റി  സമർപ്പിത ലബോറട്ടറിയിലൂടെയും ഗുണനിലവാരമുള്ള ലേബലിലൂടെയും ഉൽപ്പന്ന ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. പരിശീലനം, മാർഗനിർദേശം, വിപണി പ്രവേശന സംരംഭങ്ങൾ എന്നിവയിലൂടെ ഒലീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കർഷകരെ പിന്തുണയ്ക്കുന്നുണ്ട്. 

English Summary:

Al Jowf: Saudi Arabia's Emerging Tourist Destination