ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് ജേതാവ് സിറാജുദ്ദീന് ദുബായിൽ ആദരം
ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു.
ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു.
ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു.
ദുബായ് ∙ ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ഈ ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
അൽ ഖിസൈസിലെ കാലിക്കറ്റ് നോട്ട്ബുക്കിൽ നടന്ന ചടങ്ങിൽ ബഷീർ പാൻ ഗൾഫ് അധ്യക്ഷത വഹിച്ചു. ഫയാസ് നന്മണ്ട സ്വാഗത പറഞ്ഞ പരിപാടി തൊൽഹത്ത് ഫോറം ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. ഷാഫി അൽ മുർഷിദി ഹോപ്പ് മൊമെന്റോ സമ്മാനിച്ചു.
മുൻമന്ത്രി പരേതനായ ടി.എച്ച്. മുസ്തഫയുടെ മകനാണ് പുരസ്കാര ജേതാവായ സിറാജുദ്ദീൻ മുസ്തഫ. ജിസിസിയിലെ ആസ്റ്റർ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ബിസിനസ് ഡവലപ്മെന്റ്, കോർപറേറ്റ് റിലേഷൻസ് ഡപ്യൂട്ടി ജനറൽ മാനേജർ ആണ്.
ആരോഗ്യ സേവന മേഖലയിൽ പ്രവാസികൾക്കും മറ്റുള്ളവർക്കും ചികിത്സ ലഭ്യമാക്കുന്നതിന് സിറാജുദ്ദീൻ നടത്തിയ മാനുഷിക ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.