യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മെട്രോയുടെ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ അതിവേഗ പാതയിൽ. വരും നാളുകളിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ.  

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ. ദുബായ് നടപ്പിലാക്കുന്ന 2040 നഗര വികസന പദ്ധതി, സാമ്പത്തിക പദ്ധതിയായ ഡി33 എന്നിവ യാഥാർഥ്യമാക്കുന്നതിൽ നിർണായകമാണ് ദുബായ് മെട്രോയുടെ വിപുലീകരണമെന്ന് ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മുഹ്‌സെൻ ഇബ്രാഹിം യൂനസ് കൽബാത് പറഞ്ഞു.

ADVERTISEMENT

നിലവിലെ ഗ്രീൻ, റെഡ് പാതകളിൽ  അനുഭവപ്പെടുന്ന തിരക്ക് ശുഭകരമാണ്. തിരക്ക് പരിഗണിച്ച്, മെട്രോയുടെ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ ആർടിഎ സ്വീകരിക്കും. വരും മാസങ്ങളിൽ കൂടുതൽ സർവീസുകളും ട്രെയിനുകളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കരാർ കൈമാറൽ ചടങ്ങിൽ മാപാ കമ്പനി ചെയർമാൻ മെഹ്‌മെത് നാസിഫ് ഗുണാൾ, ലിമാക് ചെയർമാൻ നിഹാത് ഒസ്‌ദെമിർ, സിആർആർസി ചെയർമാൻ ലു ഗാങ്, ഫിനാൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ കാബി, കോൺട്രാക്റ്റ്സ് ആൻഡ് പ്രൊക്യുർമെന്റ് ഡയറക്ടർ സായിദ് അൽ മാർറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  

​ദുബായ്, ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ 
ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ എന്നതാണ് ദുബായ് മെട്രോയുടെ പ്രത്യേകത. നിലവിൽ 101 കിലോമീറ്ററാണ് മെട്രോ, ട്രാം ലൈനുകളുടെ ദൂരം. ബ്ലൂലൈൻ പൂർത്തിയാകുന്നതോടെ 131 കിലോമീറ്ററായി വർധിക്കും. ഇതിൽ 120 കിലോമീറ്റർ മെട്രോയും 11 കിലോമീറ്റർ ട്രാമുമാണ്. ബ്ലൂലൈൻ പൂർത്തിയാകുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 67 ആയി ഉയരും. സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 157 ആകും.

ADVERTISEMENT

കാലത്തിനൊത്ത് മുഖം മാറ്റും സ്റ്റേഷനുകൾ 
പുതിയ മെട്രോ സ്റ്റേഷനുകളുടെ രൂപത്തിൽ വ്യത്യാസമുണ്ടാകും. കാലത്തിന് അനുസരിച്ചുള്ള ഡിസൈനാണ് സ്റ്റേഷനുകൾക്ക് നൽകിയിരിക്കുന്നത്. അതേസമയം, നിലവിലെ സ്റ്റേഷനുകൾ പോലെ  പൂർണമായും മറച്ചതായിരിക്കും. കാർബൺ പുറന്തള്ളൽ കുറച്ച്, ഹരിത നിർമാണ രീതിയാണ് സ്റ്റേഷനുകളിൽ ഉപയോഗിക്കുക. ദുബായ് ക്രീക് ഹാർബർ മെട്രോ സ്റ്റേഷൻ കാഴ്ചയിൽ വ്യത്യസ്തമായിരിക്കും. ബ്ലൂലൈനിലെ ഏറ്റവും ആകർഷകമായ നിർമിതിയായി ഇതു മാറും. 10,800 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണം. സ്റ്റേഷനിൽ 1.6 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളും. ഇന്റർനാഷനൽ സിറ്റി 1ൽ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷനും ഒരുങ്ങും. 44,000 ചതുരശ്ര മീറ്ററായിരിക്കും ഈ സ്റ്റേഷന്റെ വിസ്തീർണം. 3.5 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളും.

English Summary:

Dubai RTA will take measures to increase the capacity of metro