മാഗ്ഡെബർഗ് അക്രമണത്തെ അപലപിച്ച് സൗദി അറേബ്യ
ജർമനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ദാരുണമായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ് ∙ ജർമനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ദാരുണമായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. വെള്ളിയാഴ്ച കാർ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് രാജ്യം അനുശോചനം അറിയിക്കുന്നതായും പ്രയാസകരമായ സമയത്ത് ജർമൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാത്തരം അക്രമങ്ങൾക്കെതിരെയുള്ള ഉറച്ച നിലപാടും സൗദി അറേബ്യ ആവർത്തിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.