സ്കൂൾ വർഷം തീരാൻ 2 മാസം മാത്രം; കേരള സിലബസിലെ 9–ാം ക്ലാസ് പുസ്തകങ്ങൾ ഗൾഫിലെ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം
അബുദാബി ∙ കേരള സിലബസിൽ സ്കൂൾ വർഷം തീരാൻ ഇനി വെറും 2 മാസം മാത്രം. ഒൻപതാം ക്ലാസിലെ പാഠപുസ്തകം ഗൾഫിലെ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം! കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് അധ്യയനം തുടങ്ങി ഇത്രയും വൈകി പാഠപുസ്തകം ലഭിച്ചത്.

നാട്ടിൽനിന്നും വ്യത്യസ്തമായി ഗൾഫിൽ പുതിയ അധ്യയനം തുടങ്ങുന്നത് ഏപ്രിലിലാണ്. മാർച്ചിൽ തന്നെ പാഠപുസ്തകത്തിനുള്ള പണം സ്കൂളുകൾ ഈടാക്കിയിരുന്നു. എന്നിട്ടും 8 മാസത്തിന് ശേഷമാണ് പുസ്തകം ലഭിച്ചത്. സിലബസിലെ മാറ്റം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി പഠിപ്പിച്ചെടുക്കാൻ മതിയായ സാവകാശം ആവശ്യമാണെന്ന് അധ്യാപകരും സൂചിപ്പിച്ചു. കുട്ടികളുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും.
അടുത്ത വർഷം പത്താം ക്ലാസിലെ പുസ്തകങ്ങൾക്കും മാറ്റമുണ്ട്. പത്തിലെ പുസ്തകങ്ങളും ഇത്രയും വൈകിയാൽ അത് പഠനത്തെയും ഫലത്തെയും സാരമായി ബാധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഏപ്രിലിൽ അധ്യയനം ആരംഭിക്കുന്ന ഗൾഫ് സ്കൂളുകളുടെ കാര്യം കൂടി പരിഗണിച്ച് മാറിയ പാഠപുസ്തകത്തിന്റെ അച്ചടിയും വിതരണവും വേഗത്തിലാക്കണമെന്ന് വിവിധ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.
സിലബസ് മാറ്റുന്ന സമയം മുൻ സർക്കാരുകളുടെ കാലത്ത് നേരത്തെ തന്നെ സോഫ്റ്റ് കോപ്പിയുടെയും ടീച്ചേഴ്സ് ഹാൻഡ് ബുക്കിന്റെയും പിഡിഎഫ് ഗൾഫിലെ സ്കൂളുകൾക്ക് ലഭ്യമാക്കിയിരുന്നു. അതിനാൽ അത് പഠനത്തെ ബാധിച്ചില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ പറഞ്ഞു. ഇക്കാര്യങ്ങളിൽ പിണറായി സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും പരാതിപ്പെട്ടു. ആദ്യ ടേമിൽ പഴയ പുസ്തകം വച്ചാണ് പഠിപ്പിച്ചത്. മാറിയ പുസ്തകത്തിലാകട്ടെ ആദ്യ ടേമിൽ പഠിപ്പിച്ചതൊന്നുമില്ല. രണ്ടാം ടേം പകുതിയായപ്പോഴാണ് പിഡിഎഫ് ലഭിക്കുന്നത്. ചില സ്കൂളുകൾ ഏറെ വൈകിയാണ് പിഡിഎഫ് കോപ്പി കുട്ടികൾക്കു നൽകിയത്.
പാഠപുസ്തകത്തിന് പണം ഈടാക്കാത്ത ചില സ്കൂളുകൾ ആവശ്യക്കാരോട് സ്വന്തം നിലയിൽ കോപ്പി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുസ്തകങ്ങൾ ഡിപ്പോയിൽനിന്ന് ലഭിക്കാൻ വൈകുന്നതും അത് ഗൾഫിൽ എത്തിക്കുന്നതിൽ വരുന്ന കാലതാമസവുമെല്ലാം പ്രവാസി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് സർക്കാർ മനസ്സിലാക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.