ഓർമകളിൽ മംഗഫ് അഗ്നിബാധയും കോവിഡ് കാലത്തെ ലിക്വിഡ് ഓക്സിജനും; കുവൈത്തിലെ ‘മിനി ഹിന്ദുസ്ഥാനിൽ’ മോദി തരംഗം
കുവൈത്ത് സിറ്റി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് തിങ്ങിനിറഞ്ഞ ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അൽ സബാഹ് ഇൻഡോർ സ്റ്റേഡിയം. പൊതുസമ്മേളനത്തിൽ (ഹാലാ മോദി) പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യാനെത്തിയ അദ്ദേഹം വിവിധ സംസ്ഥാനക്കാരുടെ ആവേശം കണ്ട് പറഞ്ഞു, ‘ഇത് മിനി ഹിന്ദുസ്ഥാൻ’

നൈപുണ്യം, നൂതനാശയം, സാങ്കേതികവിദ്യ, മനുഷ്യശക്തി എന്നിവയുടെ ആവശ്യകതയെക്കുറിച്ചും കുവൈത്ത് ഉൾപ്പെടെ വിദേശ രാജ്യങ്ങളുമായി ഈ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഡിജിറ്റൽ സ്മാർട്ടായി മാറിയെന്നു പറഞ്ഞ മോദി ചെറിയ കടയിൽ ഒരു കപ്പ് ചായയ്ക്ക് പോലും ഒരാൾ ഇന്ത്യയിൽ യുപിഐ ഉപയോഗിക്കുന്നത് ഉദാഹരണമാക്കി. കോവിഡ് സമയത്ത് ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്ത് ഇന്ത്യയ്ക്ക് കുവൈത്ത് നൽകിയ പിന്തുണയും മോദി എടുത്തുപറഞ്ഞു. കുവൈത്തിന് ആവശ്യമായ വാക്സീനും മെഡിക്കൽ സംഘത്തെയും ഇന്ത്യയും നൽകിയിരുന്നു.
4 മണിക്കൂർ യാത്രാദൈർഘ്യമുള്ള കുവൈത്തിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്താൻ 4 പതിറ്റാണ്ട് എടുത്തതിനെക്കുറിച്ച് പറഞ്ഞ അദ്ദേഹം, ചരിത്രാതീത കാലത്തുള്ള ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സന്ദർശനം വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 1981ൽ ഇന്ദിരാഗാന്ധിയാണ് ഏറ്റവും ഒടുവിൽ കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
കുവൈത്ത് വ്യാപാരികൾ ഗുജറാത്തിലെത്തി പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്ത കാര്യവും സൂചിപ്പിച്ചു. കടലും വ്യാപാരവും സ്നേഹ വാത്സല്യങ്ങളുമെല്ലാം പങ്കിടുന്ന രാജ്യങ്ങൾ സുഖത്തിലും ദുഃഖത്തിലും കൈകോറുണ്ടെന്നും പറഞ്ഞു. ഇന്ത്യക്കാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും വളരെ മതിപ്പോടെയാണ് ഇവിടത്തെ ഭരണാധികാരികൾ സംസാരിച്ചതെന്നും സൂചിപ്പിച്ചു.
ലോകത്തെ 5 സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഇന്ത്യയെന്നു പറഞ്ഞ പ്രധാനമന്ത്രി ഫിൻടെക് ഇക്കോസിസ്റ്റം, സ്റ്റാർട്ടപ്പ്, മൊബൈൽ നിർമാണം, ഡിജിറ്റൽ കണക്ട്, സ്മാർട്ട് സിസ്റ്റം, ഗ്രീൻ എനർജി, സെമി കണ്ടക്ടർ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുടെ മേൽക്കോയ്മയും നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപ് കുവൈത്തിൽ ഇന്ത്യയുടെ കറൻസിയാണ് ഉപയോഗിച്ചിരുന്നത്. ആരോഗ്യം, നിർമാണം, എൻജിനീയറിങ്, ആർക്കിടെക്ചർ തുടങ്ങി കുവൈത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യൻ പ്രഫഷനലുകളുടെ സാന്നിധ്യമുണ്ട്. ഇന്ത്യൻ വിദഗ്ധരെ ആവശ്യമുള്ള സ്വദേശി, വിദേശി കമ്പനികൾക്ക് ഇ-മൈഗ്രേഷൻ പോർട്ടലുമായി ബന്ധപ്പെടാം. തൊഴിലന്വേഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത് തൊഴിൽ സുരക്ഷ കൂട്ടും. ഇതുവഴി സേവന, വേതന വ്യവസ്ഥകൾ ഉറപ്പാക്കിയാൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും സൂചിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യയുടെ ക്ഷേമത്തിനായി വർത്തിക്കണമെന്നും ഭാരതത്തിന്റെ താക്കോൽ നിങ്ങളുടെ പക്കലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജൂണിൽ കുവൈത്തിലെ മംഗഫിലുണ്ടായ അഗ്നിബാധയിൽ അനേകം ഇന്ത്യക്കാർ മരിച്ചപ്പോൾ കുവൈത്ത് സർക്കാരിന്റെ സഹായവും അനുസ്മരിച്ചു. ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക, വ്യവസായ പ്രമുഖർ തുടങ്ങി ഉൾപ്പെടെ ഒട്ടേറെ പേരും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. നേരത്തെ റജിസ്റ്റർ ചെയ്തവരും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ നാലായിരത്തിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു.