ചേർത്തുപിടിച്ച് മോദി, ഒപ്പമിരുന്ന് ലഘുഭക്ഷണം, വിശ്വസിക്കാനാകാതെ തൊഴിലാളികൾ; ലേബർ ക്യാംപിൽ ആവേശമായി പ്രധാനമന്ത്രി
43 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി.

കുവൈത്ത് സിറ്റി ∙ 43 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് സന്ദര്‍ശനം നടത്തിയത്.
1500-ല്‍ അധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് മോദി ഒരു മണിക്കൂറോളം ചെലവഴിച്ചത്. 80 ഓളം തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി തിരികെ മടങ്ങിയത്.