അബുദാബി കേരള സോഷ്യൽ സെന്റർ കേരളോത്സവം 27 മുതൽ
അബുദാബി ∙ കേരളത്തിന്റെ തനത് കലാപരിപാടികളും തനി നാടൻ വിഭവങ്ങളുമായി മറുനാട്ടിൽ അബുദാബി കേരള സോഷ്യൽ സെന്റർ (കെ.എസ്.സി) ഒരുക്കുന്ന കേരളോത്സവം 27, 28, 29 തീയതികളിൽ നടക്കും.

അബുദാബി ∙ കേരളത്തിന്റെ തനത് കലാപരിപാടികളും തനി നാടൻ വിഭവങ്ങളുമായി മറുനാട്ടിൽ അബുദാബി കേരള സോഷ്യൽ സെന്റർ (കെഎസ്സി) ഒരുക്കുന്ന കേരളോത്സവം 27, 28, 29 തീയതികളിൽ നടക്കും. 3 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് എത്തുന്നവരിൽനിന്ന് നറുക്കെടുത്ത് വിജയിക്ക് നിസാൻ കാർ സമ്മാനിക്കും. കൂടാതെ 100 പേർക്ക് മറ്റു സമ്മാനങ്ങളും നൽകും. കേരളോത്സവത്തിലേക്ക് വൈകിട്ട് 7 മുതൽ രാത്രി 11 വരെയാണ് പ്രവേശനം. ഭക്ഷണ, വാണിജ്യ സ്റ്റാളുകൾ, സയൻസ് എക്സിബിഷൻ, സ്കിൽ ഗെയിംസ്, പുസ്തകമേള, സംഗീത, നൃത്ത പരിപാടികൾ, വാദ്യമേളങ്ങൾ, കുട്ടികൾക്കായി വിനോദ വിജ്ഞാന പരിപാടികൾ എന്നിവയുണ്ടാകും.
27നു രാത്രി 8:30നു ഇമാറാത്തി നൃത്തം, 28നു രാത്രി 7:30നു ബുള്ളറ്റ് മ്യൂസിക് ബാൻഡ് ദുബായ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ തുടങ്ങി വിവിധ കലാപരിപാടികളുണ്ടാകും. 29നാണ് നറുക്കെടുപ്പ്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വിനോദ് പട്ടം, മൊത്താസ് എൽ ഖോലി, പ്രകാശ് പള്ളിക്കാട്ടിൽ, ആ. ശങ്കർ, നൗഷാദ് കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.