ദക്ഷിണേന്ത്യൻ സിനിമ താരങ്ങളെ ഇന്ത്യൻ കൾച്ചറൽ സെന്‍റർ ആദരിച്ചു
സൗത്ത് ഇന്ത്യൻ ഗ്ലോബൽ ടാലന്‍റ് അച്ചീവേഴ്‌സ് അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) ആദരിച്ചു.

ദോഹ∙ സൗത്ത് ഇന്ത്യൻ ഗ്ലോബൽ ടാലന്‍റ് അച്ചീവേഴ്‌സ് അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) ആദരിച്ചു.
അഭിനേതാക്കളായ ഖുശ്ബു സുന്ദർ, സുമലത, യോഗി ബാബു, വെമൽ, റോക്ക്‌ലൈൻ വെങ്കിടേഷ്, റിയാസ് ഖാൻ, വിച്ചു വിശ്വനാഥൻ, അമ്മു രാമചന്ദ്രൻ, അസ്ഹർ, ടി. ശരവണ കുമാർ, സംവിധായകൻ മുത്തുകുമാർ തുടങ്ങിയവരെയാണ് ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ ആദരിച്ചത്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിസി കോ ഓർഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെ താരങ്ങൾക്ക് ഉപഹാരങ്ങൾ കൈമാറി. ഐസിസി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മോഹൻ കുമാർ താരങ്ങളെ സ്വാഗതം ചെയ്തു. ഐസിസി വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു. സ്വീകരണം നൽകിയതിന് താരങ്ങൾ എംബസിക്കും ഐസിസിക്കും നന്ദി പറഞ്ഞു.
ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളും ഉപദേശക സമിതി അംഗങ്ങളും ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി പേരും പരിപാടിയിൽ പങ്കെടുത്തു.