ന്യൂനമർദ്ദം: ഒമാനില്‍ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, മുസന്ദം, തെക്ക്-വടക്ക് ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാകുമെന്നും വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും 26 വരെ സ്ഥിതി തുടരുമെന്നും അധികൃതർ അറിയിച്ചു.

മസ്‌കത്ത് ∙ ഇന്ന് മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, മുസന്ദം, തെക്ക്-വടക്ക് ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമാകുമെന്നും വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും 26 വരെ സ്ഥിതി തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇന്നും നാളെയും മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, ദാഖിലിയ ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ 5-15 മില്ലിമീറ്റർ വരെ മഴ ലഭിക്കും. 10-20 നോട്ട് വേഗതയിൽ കാറ്റുവീശുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, തെക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റിന്റെ ഭാഗങ്ങൾ, അൽ ഹജർ പർവതനിരകളുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.