നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, സ്വന്തം ദേവാലയത്തിൽ ആദ്യ ക്രിസ്മസ് ആരാധന; പ്രാർഥനാപൂർവം വിശ്വാസികൾ
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ദേവാലയത്തിൽ ക്രിസ്മസ് ആരാധന നിർവഹിച്ച നിർവൃതിയിൽ അബുദാബിയിലെ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭാ വിശ്വാസികൾ. അബുമുറൈഖയിലെ പുതിയ ദേവാലയത്തിലാണ് ആദ്യ ക്രിസ്മസ് ചടങ്ങുകൾ നടന്നത്.

അബുദാബി ∙ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ദേവാലയത്തിൽ ക്രിസ്മസ് ആരാധന നിർവഹിച്ച നിർവൃതിയിൽ അബുദാബിയിലെ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭാ വിശ്വാസികൾ. അബുമുറൈഖയിലെ പുതിയ ദേവാലയത്തിലാണ് ആദ്യ ക്രിസ്മസ് ചടങ്ങുകൾ നടന്നത്.
കാരൾ ഗാനങ്ങൾ ആലപിച്ചും മധുരം പങ്കിട്ടും യുഎഇക്കും ഭരണാധികാരികൾക്കും നന്ദി പ്രകടിപ്പിച്ചും വലിയ ആഘോഷത്തിലാണ് വിശ്വാസികൾ. നാലു പതിറ്റാണ്ടിലേറെ കാലം സെന്റ് ആൻഡ്രൂസ് ചർച്ച് ഉൾപ്പെടെ വിവിധ ചർച്ചുകളിലായിരുന്നു ശുശ്രൂഷ നടത്തിവന്നിരുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 4.37 ഏക്കർ സ്ഥലത്താണ് പുതിയ ചർച്ച് നിർമിച്ച് ഏപ്രിൽ 29ന് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. 750 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുണ്ട്.
സിഎസ്ഐ വിശ്വാസികൾക്കു മാത്രമല്ല, മുഴുവൻ ക്രൈസ്തവ സമൂഹത്തിനുമുള്ള ആദരവായാണ് പുതിയ ദേവാലയത്തെ കണക്കാക്കുന്നതെന്ന് വികാരി റവ. ബിജു കുഞ്ഞുമ്മൻ പറഞ്ഞു. ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനകളാണ് ഇവിടെ ഉയരേണ്ടത്. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ഹൃദയത്തിന് ഊഷ്മളതയും ഭവനത്തിന് സന്തോഷവും കുടുംബത്തിന് സമാധാനവും നൽകുന്നതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.