അമ്മയുടെ ആകാശസ്വപ്നങ്ങൾക്ക് ചിറക് മുളച്ചു: ആദ്യ വിമാനയാത്രയിൽ മകൻ പൈലറ്റ്; സ്വപ്ന തുല്യമായ ബഹ്റൈൻ യാത്ര
മനാമ ∙ മാതാപിതാക്കളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുക അല്ലെങ്കിൽ അവർക്കൊപ്പം വിമാനയാത്ര നടത്തുക ഇതെല്ലാം മക്കൾക്ക് അഭിമാനകരമായ ഒന്നാണ്. എന്നാൽ അതിനുമപ്പുറം തന്റെ ആദ്യ വിമാന യാത്ര മകൻ പൈലറ്റായുള്ള വിമാനത്തിൽ ആയിരിക്കണമെന്ന അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസിലെ രാജ്യാന്തര പൈലറ്റ് ആയ കണ്ണൂർ സ്വദേശി സിദ്ധാർഥ്.

കഴിഞ്ഞ ദിവസമാണ് അമ്മ സിന്ധുവിന്റെ ആഗ്രഹം മകൻ സാധിച്ചു കൊടുത്തത്. ബഹ്റൈനിൽ ബിസിനസ് ചെയ്യുന്ന പിതൃ സഹോദരൻ സുരേഷ് പുണ്ടൂരിനെ കാണാനുള്ള അമ്മ സിന്ധുവിന്റെയും അച്ഛൻ ഗിരിധരന്റെയും യാത്ര സിദ്ധാർഥ് പൈലറ്റ് ആയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കണ്ണൂർ–ബഹ്റൈൻ 737 എന്ന വിമാനത്തിൽ ആയിരുന്നു. ആദ്യ വിമാനയാത്ര മകൻ പൈലറ്റായുള്ള വിമാനത്തിൽ തന്നെ നടത്താൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് അമ്മ സിന്ധു.
∙ ആകാശസ്വപ്നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിമാനം പറത്തുക എന്നതായിരുന്നു സിദ്ധാർഥിന്റെ സ്വപ്നം. അച്ഛൻ കാസർകോട് ചെങ്കള സർവീസ് കോ–ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറി പി.ഗിരിധരനും, പെർഡാല നവജീവൻ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ അമ്മ സിന്ധുവും മകന്റെ സ്വപ്നത്തിന് പൂർണ പിന്തുണ നൽകി. കാസർകോട് ചട്ടഞ്ചാൽ ഹൈസ്‌കൂളിലെ പ്ലസ്ടു പഠനത്തിന് ശേഷം ഭോപ്പാലിൽ ഏവിയേഷൻ അക്കാദമിയിൽ ചേർന്ന സിദ്ധാർഥ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിലെ ഏവിയേഷൻ അക്കാദമിയിൽ ആയിരുന്നു ഉന്നത പഠനം.
ഇന്ത്യയിൽ ജോലി ചെയ്യുക, കേരളത്തിൽ തന്നെ വിമാനം പറത്തുക എന്നതായിരുന്നു സിദ്ധാർഥിന്റെ അടുത്ത സ്വപ്നം. ആദ്യത്തെ അഭിമുഖപരീക്ഷയിൽ തന്നെ വിജയിച്ച സിദ്ധാർഥ് തന്റെ 23–ാമത്തെ വയസ്സിൽ 2023 മെയ് 11ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്റർനാഷനൽ പൈലറ്റ് ആയി ജോലിയിൽ പ്രവേശിച്ചു. ആദ്യ നിയമനം മുംബൈയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ജന്മനാടായ കണ്ണൂരിലേക്ക് ലഭിച്ചു. ദുബായ്, ഷാർജ, കുവൈത്ത്, ഖത്തർ, അബുദാബി, ബഹ്‌റൈൻ, സിംഗപ്പൂർ, തിരുവനന്തപുരം, തുടങ്ങി വിവിധ സെക്ടറുകളിലായാണ് സിദ്ധാർഥ് ജോലി ചെയ്യുന്നത്.
∙ സിദ്ധാർഥിന് ഇത് അഭിമാന നിമിഷം
അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് സിദ്ധാർഥ്. മാതാപിതാക്കൾക്കൊപ്പം താമസിച്ചു കൊണ്ടു തന്നെ പൈലറ്റ് ജോലി തുടരുകയെന്നതാണ് സിദ്ധാർഥിന്റെ ആഗ്രഹവും. കണ്ണൂരിൽ തന്നെ നിയമനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം യാത്രയിലെ പൈലറ്റ് ആയിരുന്നതും അഭിമാനകരമായ നിമിഷമായിരുന്നുവെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.
പൈലറ്റ് ജോലി മാത്രമല്ല നല്ലൊരു കലാകാരൻ കൂടിയാണ് സിദ്ധാർഥ്. സ്‌കൂൾ പഠനകാലത്ത് സംസ്‌ഥാന കലോത്സവങ്ങളിൽ മത്സരിച്ച് എ ഗ്രേഡ് കരസ്‌ഥമാക്കിയിരുന്നു. സിദ്ധാർഥിന്റെ ഇരട്ടസഹോദരി ഗീതികയും കലാരംഗത്ത് ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കയിൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ എംഎസ് വിദ്യാർഥിയായ ഗീതികയും സഹോദരന്റെ വൈമാനിക സ്വപ്നങ്ങൾക്ക് കട്ട സപ്പോർട്ട് ആണ്. കാസർകോട് ജില്ലയിലെ എടനീർ നെല്ലിക്കട്ടയിൽ മാതാപിതാക്കൾക്കൊപ്പമാണ് സിദ്ധാർഥ് താമസിക്കുന്നത്.