ബോക്സിങ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമനായി സൗദിയുടെ പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും
ബോക്സിങ് ലോകത്തെ ഈ വർഷത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഷെയ്ഖ് ഒന്നാമതെത്തി

റിയാദ് ∙ ബോക്സിങ് ലോകത്തെ ഈ വർഷത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഷെയ്ഖ് ഒന്നാമതെത്തി. അമേരിക്കൻ കായിക മാഗസിൻ ആയ സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ (എസ്ഐ) റാങ്കിങ്ങിലാണ് ഒന്നാമത്തെത്തിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനിൽ നിന്നുള്ള മികച്ച പിന്തുണയെ തുടർന്നാണിത്. ഈ വർഷത്തെ ഏറ്റവും ശക്തരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെ വാർഷിക പട്ടികയാണ് മാഗസിൻ പുറത്തിറക്കിയത്. ലോക ഹെവിവെയ്റ്റ് ചാംപ്യൻമാരായ ബ്രിട്ടിഷ് ടൈസൺ ഫ്യൂറി, യുക്രെയ്ൻ താരം ഒലെക്‌സാണ്ടർ ഉസിക്, സെല കമ്പനി മാനേജിങ് ഡയറക്ടർ റാകൻ അൽ-ഹാർത്തി എന്നിവരാണ് തൊട്ടുപിന്നിൽ.
ലോകത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് ബോക്‌സിങ് പ്രൊമോട്ടർമാരായ ബ്രിട്ടിഷുകാരായ എഡ്ഡി ഹെർണും ഫ്രാങ്ക് വാറനും വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യുബിസി) പ്രസിഡന്റ് മൗറീഷ്യോ സുലൈമാൻ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
ലോസ് ഏഞ്ചൽസിലും ലണ്ടനിലും പ്രധാന ബോക്‌സിങ് മത്സരങ്ങൾ സംഘടിപ്പിച്ച് "റിയാദ് സീസൺ" ബ്രാൻഡിനെ ആഗോള തലത്തിലേക്ക് എത്തിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ബോക്‌സിങ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ച അദ്ദേഹത്തിന്റെ നൂതനമായ പ്രൊമോഷണൽ തന്ത്രങ്ങൾ മാഗസിൻ എടുത്തുകാണിച്ചു.
രാജ്യത്തും വിദേശത്തും വലിയ ജനക്കൂട്ടത്തിന് മുന്നിൽ മുൻനിര ബോക്സിങ് താരങ്ങൾ തമ്മിലുള്ള ചരിത്രപരമായ മത്സരങ്ങൾ അവതരിപ്പിച്ചു. ദി ഇൻഡിപെൻഡന്റ് പ്രസിദ്ധീകരിച്ച ബോക്‌സിങ്ങിലും മിക്സഡ് ആയോധന കലകളിലും (എംഎംഎ) ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും ഇഎസ്‌പിഎന്റെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും ഉൾപ്പെടെ ഈ വർഷം അൽ ഷെയ്ഖ് മറ്റു അംഗീകാരങ്ങളും നേടിയിട്ടുണ്ട്.