നാല് മണിക്കൂർ വെയ്ക്കാം, സേവനം സൗജന്യം ; ഹറം പള്ളിയിൽ തീർഥാടകർക്ക് ലഗേജ് സൂക്ഷിക്കാൻ സൗകര്യം
ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം.
ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം.
ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം.
മക്ക ∙ ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം. 7 കിലോ വരെയുള്ള സാധനങ്ങൾ 4 മണിക്കൂർ നേരത്തേക്കു സൂക്ഷിക്കാം. നിരോധിത വസ്തുക്കൾ, മരുന്ന്, വിലപിടിപ്പുള്ള ഉൽപന്നങ്ങൾ എന്നിവ സൂക്ഷിക്കാൻ അനുവദിക്കില്ല. സ്റ്റോറേജിൽ സൂക്ഷിക്കുമ്പോൾ നൽകുന്ന ടിക്കറ്റ് ഹാജരാക്കി വസ്തുക്കൾ തിരിച്ചെടുക്കാം. നിലവിൽ ഗ്രാൻഡ് പള്ളിയുടെ കഴക്കുഭാഗത്തെ ലൈബ്രറിക്കു സമീപവും പടിഞ്ഞാറു ഭാഗത്തെ ഗേറ്റ് 64ലുമാണ് ഈ സൗകര്യം ലഭിക്കുക.
ഭാവിയിൽ മറ്റു കവാടങ്ങൾക്കു സമീപവും ലഭ്യമാക്കും. സ്റ്റോറേജ് ആവശ്യമുള്ളവർ നുസുക് ആപ്പിലൂടെയാണ് സേവനം ബുക്ക് ചെയ്യേണ്ടത്. സ്വദേശികൾക്കും മലയാളികളടക്കം വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.