യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം
ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം.
ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം.
ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം.
അബുദാബി ∙ ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം. വിദേശികൾക്ക് മെഡിക്കൽ പരിശോധന ഉണ്ടെങ്കിലും ജനിതക പരിശോധ നിർബന്ധമാക്കിയിട്ടില്ല. ഭാവിയിൽ ഉണ്ടാകുന്ന കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് വിവാഹത്തിനു മുൻപ് പരിശോധന നിർബന്ധമാക്കിയത്.
രോഗം കണ്ടെത്തുന്നവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ്ച/കേൾവി നഷ്ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങൾ കാരണമാകാമെന്നും സൂചിപ്പിച്ചു. ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.