ADVERTISEMENT

അബുദാബി ∙ ജനുവരി 1 മുതൽ യുഎഇ പൗരന്മാർക്ക് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധം. വിദേശികൾക്ക് മെഡിക്കൽ പരിശോധന ഉണ്ടെങ്കിലും ജനിതക പരിശോധ നിർബന്ധമാക്കിയിട്ടില്ല. ഭാവിയിൽ ഉണ്ടാകുന്ന കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് വിവാഹത്തിനു മുൻപ് പരിശോധന  നിർബന്ധമാക്കിയത്.

രോഗം കണ്ടെത്തുന്നവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ്ച/കേൾവി നഷ്ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങൾ കാരണമാകാമെന്നും സൂചിപ്പിച്ചു. ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.

English Summary:

MoHAP announces mandatory genetic testing as part of premarital screening for Emiratis from January 2025 UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com