പുതുവർഷ പുലരിയിലേക്ക് സർവീസ് നീട്ടി മെട്രോ, ട്രാം; ആപ് വഴി സമയം അറിയാം
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും.
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും.
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും.
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും. 31ന് രാവിലെ 6ന് ഓടിത്തുടങ്ങുന്ന ട്രാം പുതുവർഷ ദിനം പുലർച്ചെ ഒന്നിന് സർവീസ് അവസാനിപ്പിക്കും.
ബസുകളുടെ സമയക്രമം എസ് ഹെയിൽ ആപ് വഴി അതത് സമയങ്ങളിൽ അറിയാം. ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സർവീസ് പ്രൊവൈഡർ സെന്ററുകളും ജനുവരി ഒന്നിന് അവധിയായിരിക്കും. അൽ ഗുബൈബയിൽ നിന്നുള്ള ഇ100 ബസിന്റെ സർവീസ് 31, ജനുവരി 1 തീയതികളിൽ ഉണ്ടായിരിക്കില്ല. അബുദാബിയിലേക്കു പോകുന്നവർ ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കണം. അൽ ജാഫ്‌ലിയയിൽ നിന്നു മുസഫയിലേക്കുള്ള ഇ102 ബസും സർവീസ് നടത്തില്ല. പകരം ഇബ്നു ബത്തൂത്തയിൽ നിന്നുള്ള ഇ 101 ബസ് ഉപയോഗിക്കാം.
പാർക്കിങ് സൗജന്യം
എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളിലും ജനുവരി ഒന്നിന് പാർക്കിങ് സൗജന്യമായിരിക്കും. ബഹുനില പാർക്കിങ് കേന്ദ്രങ്ങൾക്ക് ഇത് ബാധകമല്ല. ജനുവരി 2 രാവിലെ 8 വരെ സൗജന്യമായിരിക്കും.
വാട്ടർ ടാക്സി, ദുബായ് ഫെറി സമയക്രമം
∙ വാട്ടർ ടാക്സി
മറീന മാൾ – ബ്ലൂ വാട്ടേഴ്സ് – വൈകിട്ട് 4 മുതൽ രാത്രി 12 വരെ. ആവശ്യപ്പെടുമ്പോൾ മാത്രമുള്ള സർവീസ് 3 മുതൽ രാത്രി 11 വരെ ലഭിക്കും. ഇതിന് ബുക്കിങ് ആവശ്യമാണ്.
മറീന മാൾ 1 – മറീന വോക്ക് – ഉച്ചയ്ക്ക് 12 മുതൽ രാത്രി 11.10വരെ.
മറീന പ്രൊമനേഡ് – മറീന മാൾ 1– ഉച്ചയ്ക്ക് 1.50 മുതൽ രാത്രി 9.45 വരെ
മറീന ടെറസ്– മറീന വോക്ക് – ഉച്ചയ്ക്ക് 1.50 മുതൽ രാത്രി 9.50 വരെ.
∙ ദുബായ് ഫെറി
അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെ
ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ ഉച്ചയ്ക്ക് 2.25 മുതൽ രാത്രി 7.25 വരെ
ദുബായ് വാട്ടർ കനാൽ – ബ്ലൂ വാട്ടേഴ്സ് ഉച്ചയ്ക്ക് 1.50 മുതൽ വൈകിട്ട് 6.50