അറേബ്യന്‍ ഗള്‍ഫ് കപ്പ്: യുഎഇയെ സമനിലയിൽ തളച്ച് ഒമാന്‍ സെമിയില്‍
അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ചെമ്പടയുടെ സെമി പ്രവേശനം

മസ്കത്ത് ∙ അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഒമാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുഎഇയെ 1-1ന് സമനിലയില്‍ തളച്ച് ഗ്രൂപ്പ് എയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ചെമ്പടയുടെ സെമി പ്രവേശനം. മൂന്ന് കളിയില്‍ ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റാണ് ഒമാനുള്ളത്.
20ാം മിനുട്ടില്‍ യുഎഇക്കുവേണ്ടി യഹ്യ ഗസാനിയയും 79ാം മിനുട്ടില്‍ ഒമാനുവേണ്ടി അബ്ദുര്‍റഹ്മാന്‍ അല്‍ മുശൈഫിരിയുമാണ് വലകുലുക്കിയത്. കളിയുടെ അധിക സമയത്ത് ലഭിച്ച യുഎഇക്ക് അനുകൂലമായ പെനാല്‍റ്റി ഒമാന്‍ ഗോളി ഇബ്റാഹിം അല്‍ മുഖൈനി വളരെ വിദഗ്ധമായി തടുത്തിടുകയായിരുന്നു. യുഎഇയുടെ അനവധി ഷോട്ടുകളെ തടഞ്ഞ ഇബ്റാഹിം അല്‍ മുഖൈനിയാണ് കളിയിലെ താരം.
ഡിസംബര്‍ 30ന് കുവൈത്ത് സിറ്റിയില്‍ നടന്ന സെമി പോരാട്ടങ്ങളിലേക്ക് ഗ്രൂപ്പ് എയില്‍ നിന്നും ഒമാന്‍ പുറമെ ആതിഥേയരും സെമിയിലെത്തി. ഇന്ന് നടക്കുന്ന മത്സരങ്ങളിലെ ഫലം കൂടി പരിഗണിച്ചാകും സെമിയിലെ അടുത്ത രണ്ട് സ്ഥാനക്കാരെ കണ്ടെത്തുക.