ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർഥം ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ദുബായ് ∙ യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർഥം ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. കഥ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് യുഎഇയിൽ നിന്നുള്ള എഴുത്തുകാര്‍ക്ക് പുരസ്കാരം നൽകുക.
ഓർമ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി 15,16 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തോട് അനുബന്ധിച്ച് പുരസ്കാരം വിതരണം ചെയ്യു . നാട്ടിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ ഉൾപ്പെടുന്ന ജൂറിയാണ് രചനകളുടെ മൂല്യ നിർണയം നടത്തുക. രചനകള്‍ അയക്കേണ്ട വിലാസം: ormaboseaward@gmail.com
മൗലികവും മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്താത്തതുമായ രചനകൾക്ക് പ്രത്യേക വിഷയ നിബന്ധനകൾ ഇല്ല. പരമാവധി അഞ്ച് പേജിൽ കവിയാത്ത രചനകൾ എ4 സൈസ് കടലാസിൽ പിഡിഎഫ് ഫോർമാറ്റിൽ അയക്കേണ്ടതാണ്. രചനകളോടൊപ്പം എഴുത്തുകാരന്റെ പൂർണ വിലാസം, ഇ മെയിൽ, ഫോൺ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. രചനകൾ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 15 . വിവരങ്ങൾക്ക്:055 917 2099( പ്രദീപ് തോപ്പിൽ), 054 435 5396(അഡ്വ. അപർണ ശ്രീജിത്ത്) എന്നിവരെ ബന്ധപ്പെടാം.