ബർകയിൽ ഇന്ത്യൻ സ്കൂൾ വേണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജിയുമായി രക്ഷിതാക്കൾ
ബർകയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്ന ആവശ്യം ശക്തമായി ബിഒഡി ചെയർമാന് ഭീമ ഹർജി സമർപ്പിച്ച് രക്ഷിതാക്കൾ.
ബർകയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്ന ആവശ്യം ശക്തമായി ബിഒഡി ചെയർമാന് ഭീമ ഹർജി സമർപ്പിച്ച് രക്ഷിതാക്കൾ.
ബർകയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്ന ആവശ്യം ശക്തമായി ബിഒഡി ചെയർമാന് ഭീമ ഹർജി സമർപ്പിച്ച് രക്ഷിതാക്കൾ.
ബർക∙ ബർകയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്ന ആവശ്യം ശക്തമായി ബിഒഡി ചെയർമാന് ഭീമ ഹർജി സമർപ്പിച്ച് രക്ഷിതാക്കൾ. ബർകയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ചിരകാല ആവശ്യമായിരുന്നു ബർകയിൽ ഒരു ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നടപടികൾ ആരംഭിച്ചെങ്കിലും കെട്ടിടം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികൾ കാരണം സ്കൂൾ എന്ന സ്വപ്നം അനന്തമായി നീണ്ടുപോവുകയായിരുന്നു.
സമീപകാലത്ത് വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ ബർകയിൽ ഒരു ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എന്ന സ്വപ്നം എന്നന്നേക്കുമായി ഇല്ലാതാക്കുമോ എന്ന ബർകയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആശങ്കയാണ് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡിനെ നിവേദനത്തിലൂടെ അറിയിച്ചത്. നിലവിൽ മബേല, മുലദ്ദ, സീബ് സ്കൂളുകളെയാണ് ബർകയിലെയും പരിസരങ്ങളിലെയും കുട്ടികൾ പഠനത്തിനായി ആശ്രയിക്കുന്നത്. ബർകയുടെ പരിസരത്ത് നഖൽ ഉൾപ്പെടെ പല ഉൾപ്രദേശങ്ങളിലും വലിയ തോതിൽ ഇന്ത്യൻ സമൂഹം താമസിച്ചുവരുന്നുണ്ട്.
ബർകയിൽ ഒരു ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വേണമെന്ന ആവശ്യം വീണ്ടും ശക്തിപ്പെടുകയാണ്. ഇതിന്‍റെ ഭാഗമായാണ് നൂറുകണക്കിന് രക്ഷിതാക്കൾ ഒപ്പിട്ട ഭീമൻ ഹർജി ബോർഡ് ചെയർമാന് സമർപ്പിച്ചത്. രക്ഷിതാക്കളുടെ ആവശ്യം ഗൗരവരമായി തന്നെ പരിഗണിക്കുമെന്ന് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം, വൈസ് ചെയർമാൻ സയ്യിദ് സൽമാൻ എന്നിവർ ഉറപ്പുനൽകിയതായി ബർകയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി രക്ഷാകർതൃ സമൂഹത്തിന്‍റെ പ്രതിനിധികളായ വേണുഗോപാൽ, നവാസ്, ജഹാൻഗീർ, അരുൺ, ബിപിൻ ദാസ്, പ്രമോദ് എന്നിവർ പറഞ്ഞു.