സിഎ ഫൈനൽ പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് പ്രവാസി മലയാളിക്ക്
Mail This Article
×
ദുബായ് ∙ സിഎ ഫൈനൽ പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് അംറത് ഹാരിസ് കരസ്ഥമാക്കിയത്.
ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇന്റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് നേടിയിരുന്നു. ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ – ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും സിഎ ബിരുദധാരികളാണ്. 22 വർഷമായി മുൻപാണ് ഈ കുടുംബം യുഎഇയിൽ എത്തിയത്.
English Summary:
Non-resident Malayali secures top rank in CA final exam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.