ദുബായ് നമ്പർ പ്ലേറ്റ് ലേലത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആർടിഎ
നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

ദുബായ്∙ നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്.
ശനിയാഴ്ച നടന്ന ലേലത്തിൽ ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. എഎ21 പ്ലേറ്റ് 6.16 ദശലക്ഷം ദിർഹത്തിനും ബിബി100 പ്ലേറ്റ് 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പോയി.
എഎ, ബിബി, കെ, ഒ, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വച്ചത്.