കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷന് ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷന് സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര് നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

കുവൈത്ത് സിറ്റി ∙ വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷന് സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര് നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
മൊത്തം 76 ശതമാനം പേര് നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. എന്നാല്‍, 224,000 വിദേശികള്‍, 16, 000 കുവൈത്ത് സ്വദേശികള്‍, 88,000 ബെഡൂണുകള്‍ (പൗരത്വരഹിതര്‍) എന്നീവരടങ്ങുന്ന 24 ശതമാനം നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ല. 18 വയസ്സിന് മുകളില്‍ പ്രായപൂര്‍ത്തിയായ സ്വദേശി-വിദേശി ഉള്‍പ്പെടെ 25 ലക്ഷം ആളുകളുടെ ബയോമെട്രിക് റജിസ്ട്രേഷന് വകുപ്പ് നടത്തിയിട്ടുണ്ടന്ന് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍-ഒവൈഹാന് അറിയിച്ചു.
അനുവദിച്ചിട്ടുള്ള സമയത്തിന്റെ കാലാവധി നീട്ടില്ലെന്നും ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ബയോമെട്രിക്സ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 500 ദിനാര്‍ പിഴ ചുമത്താന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്.
എന്നാല്‍, ബയോമെട്രിക് നല്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഒപ്പം, സര്‍ക്കാര്‍ സേവനങ്ങള്‍, റെസിഡന്‍സി പുതുക്കല്‍ തടയുമെന്നും വകുപ്പ് മേധാവി പ്രദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. ഡിപ്പാര്‍ട്ട്മെന്റിന്റെ ഒൻപത് കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. കുവൈത്ത് സ്വദേശികള്‍ക്കുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിച്ചിരുന്നു. തുടര്‍ന്നും ബയോമെട്രിക് നടത്താത്തവരുടെ സര്‍ക്കാര്‍ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകള്‍ തടഞ്ഞിട്ടുമുണ്ട്.