ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം വർധിപ്പിച്ചു
ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.

ദോഹ ∙ ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ദോഹ മെട്രോയുടെ പുതിയ സർവീസ് സമയം ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളി രാവിലെ ഒൻപത് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് അധികൃതർ പറഞ്ഞു.
ലുസൈൽ ട്രാം ശനിയാഴ്ച മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ച് മുതൽ പുലർച്ചെ 1.30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ പുലർച്ചെ 1.30 വരെയും പ്രവർത്തിക്കും. ഇതിനനുസരിച്ച് മെട്രോ ലിങ്ക് ബസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും.