അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ആദ്യ സെമിഫൈനലില്‍ ഒമാന് വിജയം.

അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ആദ്യ സെമിഫൈനലില്‍ ഒമാന് വിജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി∙ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ആദ്യ സെമിഫൈനലില്‍ ഒമാന് വിജയം. സൗദി അറേബ്യയെ 2-1 എന്ന ഗോളിന് തകർത്താണ് ഒമാന്‍ ഫൈനല്‍ ബര്‍ത്ത് കരസ്ഥമാക്കിയത്. 74-ാം മിനിറ്റില്‍ അര്‍ഷാദ് അല്‍ അലവിയാണ് ഒമാനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് തിരച്ച് വരവിന് സൗദി ശ്രമിച്ചെങ്കിലും അടി പതറി. 84-ാം മിനിറ്റില്‍ ഒമാനു വേണ്ടി അലി അല്‍ ബുസൈദി വീണ്ടും സൗദിയുടെ ഗോൾ വല ചലിപ്പിച്ചു.എന്നാല്‍,അതിവേഗം സൗദി തിരിച്ചടിച്ചു. കെ. മുഹമദ് വക 86-ാം മിനിറ്റിലായിരുന്നു സൗദിയുടെ ഗോള്‍.

തുടര്‍ന്നും ഗോളിനായി സൗദി നടത്തിയ നീക്കം ഒമാൻ പ്രതിരോധ കോട്ട കെട്ടി തടഞ്ഞു. ശക്തമായ പോരാട്ടത്തിനൊടുവിൽ സൗദി തോൽവി സമ്മതിച്ചു. രണ്ടാം സെമിഫൈനലിൽ വ്യാഴാഴ്ച ഷെയ്ഖ് ജാബെർ അൽ അഹമദ് ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ വൈകിട്ട് 8.45ന് കുവൈത്ത് ബഹ്‌റൈനെ നേരിടും.  ശനിയാഴ്ചയാണ് ഫൈനൽ. 

English Summary:

Oman Defeats Saudi Arabia to Reach Arabian Gulf Cup Final