അസീറിലെ കാപ്പി കൃഷി പുനരുജ്ജീവനത്തിന് പുതിയ പദ്ധതികൾ
ചരിത്രപ്രസിദ്ധമായ കാപ്പി ഫാമുകളുടെ പുനരുജ്ജീവനത്തിലൂടെ അസീറിലെ റിജാൽ അൽമ ഗവർണറേറ്റിൽ കാപ്പി കൃഷി വീണ്ടും സജീവമാകുന്നു.

അസീർ∙ ചരിത്രപ്രസിദ്ധമായ കാപ്പി ഫാമുകളുടെ പുനരുജ്ജീവനത്തിലൂടെ അസീറിലെ റിജാൽ അൽമ ഗവർണറേറ്റിൽ കാപ്പി കൃഷി വീണ്ടും സജീവമാകുന്നു. ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് പഴയ ഫാമുകൾ പുനർവികസിപ്പിച്ചതെന്ന് റിജാൽ അൽമ കോഫി കോഓപ്പറേറ്റീവ് അസോസിയേഷൻ സിഇഒ അലി അബ്ദുല്ല സയ്യദ് പറഞ്ഞു.
ഗവർണറേറ്റിൽ നിലവിൽ 286 ഫാമുകളിലായി 93,082 കാപ്പി മരങ്ങളാണുള്ളത്. ഇതിൽ 63,328 എണ്ണം ഫലം നൽകുന്നവയാണ്. പ്രതിവർഷം 33,216 കിലോഗ്രാം കാപ്പി ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നു. കാർഷിക എൻജിനീയർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.നൂതന കാപ്പി കൃഷിരീതികളിൽ കർഷകരെ പരിശീലിപ്പിക്കുകയും കാപ്പി വിളകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിവിധ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്.
വളം, ഉപകരണങ്ങൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം പരമ്പരാഗത ഉപകരണങ്ങളും അസോസിയേഷൻ കർഷകർക്ക് നൽകുന്നുണ്ടെന്ന് അലി അബ്ദുല്ല സയ്യദ് വ്യക്തമാക്കി.