കിന്റർഗാർട്ടൻ 3 വർഷം, 6 വയസ്സുകാർ ഒന്നാം ക്ലാസിലേക്ക് ; പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനൊരുങ്ങി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ
അടുത്ത അധ്യായന വര്‍ഷം മുതല്‍ അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്ക് പുനര്‍നിര്‍വചിക്കപ്പെടും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റര്ഗാര്ട്ടന് നിലവിലുള്ള രണ്ട് വര്‍ഷ ഘടനയില്‍ നിന്ന് മൂന്ന് വര്‍ഷമാകും.

മസ്കത്ത് ∙ ഒമാനിലെ മുഴുവൻ ഇന്ത്യന്‍ സ്കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) നടപ്പിലാക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്. ഇതുപ്രകാരം അടുത്ത അധ്യായന വര്‍ഷം മുതല്‍ അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്ക് പുനര്‍നിര്‍വചിക്കപ്പെടും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റര്ഗാര്ട്ടന് നിലവിലുള്ള രണ്ട് വര്‍ഷ ഘടനയില്‍ നിന്ന് മൂന്ന് വര്‍ഷമാകും.
മൂന്ന് മുതല്‍ ആറുവയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ കിന്റര്ഗാര്ട്ടന്, ആറു മുതല്‍ എട്ട് വയസ്സുവരെയുള്ളവർ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉള്‍പ്പെടുക. പ്രിപ്പറേറ്ററി സ്റ്റേജില്‍ എട്ട് മുതല്‍ 11വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളും 11 മുതല്‍ 14 വയസ്സുവരെയുള്ള മിഡില്‍ സ്റ്റേജില്‍ ആറു മുതല്‍ എട്ടുവരെ ക്ലാസുകളും 14 മുതല്‍ 18 വയസ്സുവരെയുള്ള ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സെക്കന്‍ഡറി ഘട്ടവും ഉള്‍പ്പെടും.
എന്‍ ഇ പിയുടെ ഭാഗമായി പ്രീസ്കൂള്‍ (ബാല്‍വതിക) എപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നടപ്പാക്കുന്നത് ബാല്‍വതിക: മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍, കെ ജി ഒന്ന്: നാല് വയസ്സ് പ്രായമുള്ള കുട്ടികള്‍, കെ ജി രണ്ട്: അഞ്ച് വയസ്സുള്ള കുട്ടികള്‍, ക്ലാസ് ഒന്ന്: ആറ് വയസ്സുള്ള കുട്ടികള്‍ എന്നിങ്ങനെയാണ്. അതേസമയം നിലവില്‍ എൻട്രോൾ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രമോഷന് യഥാക്രമം കെ ജി ഒന്ന് മുതല്‍ കെ ജി രണ്ടു വരെയും കെ ജി രണ്ട് മുതല്‍ ക്ലാസ് ഒന്നു വരെയും നിലവിലെ സമ്പ്രദായമനുസരിച്ച് തുടരും.
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലുടനീളം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അനുഭവം പുനര്‍നിര്‍വചിക്കുന്നതിനുള്ള ഒരു പരിവര്‍ത്തന ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം പറഞ്ഞു.