ഫ്രഞ്ച് സൂപ്പർ കപ്പ് ഞായറാഴ്ച ; മിന്നും പ്രകടനത്തിനായി താരങ്ങൾ ദോഹയിൽ
ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടത്തിനായി ഫുട്ബോൾ താരങ്ങൾ ദോഹയിലെത്തി. ഞായറാഴ്ച രാത്രി 7.30ന് ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന 974 സ്റ്റേഡിയത്തിൽ ആണ് മത്സരം.

ദോഹ ∙ ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടത്തിനായി ഫുട്ബോൾ താരങ്ങൾ ദോഹയിലെത്തി. ഞായറാഴ്ച രാത്രി 7.30ന് ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന 974 സ്റ്റേഡിയത്തിൽ ആണ് മത്സരം.
ഫ്രഞ്ച് ലീഗിലെ കരുത്തരായ പിഎസ്ജി -എ. എസ് മൊണാക്കോ താരങ്ങളാണ് ഇന്നലെ ദോഹയിലെത്തിയത്. രാത്രി വൈകി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങൾ ഇന്നും നാളെയും കനത്ത പരിശീലനത്തിരക്കിലാകും.
2022 ഫിഫ ലോകകപ്പ് ഖത്തറിൽ മികച്ച പ്രകടനം കാഴ്ചവച്ച മാർക്വിനോസ്, ഔസ്മാൻ ഡെംബെലെ, ദക്ഷിണ കൊറിയയുടെ ലീ കാങ്-ഇൻ, മൊറോക്കൻ താരം അഷ്റഫ് ഹക്കിമി തുടങ്ങിയ താരങ്ങൾ പി എസ് ജിക്കായി കളത്തിൽ ഇറങ്ങുമ്പോൾ ജാപ്പനീസ് താരം തകുമി മിനാമിനോയും മൊറോക്കൻ റൈസിംഗ് സ്റ്റാർ എലീസെ ബെൻ സെഗീറും ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് എഎസ് മൊണാക്കോ കളത്തിലിറക്കുന്നത്.
ഫുട്ബോൾ ആരാധകർക്കായി ഇന്ന് സിറ്റി സെൻററിൽ ട്രോഫി പ്രദർശനമുണ്ട്. വൈകിട്ട് 3.00 മുതൽ 6 മണി വരെ ജേതാക്കൾക്ക് നൽകുന്ന ട്രോഫി അടുത്തു കാണാം. ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാം. മത്സരടിക്കറ്റുകൾ https://www.roadtoqatar.qa/enഎന്ന വെബ്സൈറ്റ് വഴി സ്വന്തമാക്കാം. ഒരാള്‍ക്ക് പത്ത് ടിക്കറ്റ് വരെ വാങ്ങാം.