കെസിസി കുടുംബസംഗമം സംഘടിപ്പിച്ചു
കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തി.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തി.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തി.
കുവൈത്ത് സിറ്റി∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തി. കെസിസി പ്രസിഡന്‍റ് ഡോ. അലക്‌സിയോസ് മാർ യൗസേബിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ അത്താനാസിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. കുവൈത്ത് റീജൻ പ്രസിഡന്‍റ് റവ. ഡോ. ബിജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജോഷ് മാത്യു, ട്രഷറർ സിബു അലക്‌സ്, എൻഇസികെ സെക്രട്ടറി യോഹന്നാൻ, കെടിഎംസിസി പ്രസിഡന്‍റ് വിനോദ് കുര്യൻ, ബെഞ്ചമിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജന്‍റെ ആദരവ് മെത്രാന്മാർക്ക് നൽകി. വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങളുടെ സംഗീതശുശ്രൂഷയും കുടുംബസംഗമത്തോടൊപ്പം നടത്തി.